മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും.
താരത്തിന്റെ പ്രസവകാലത്തെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയത്. എല്ലാവരും കാത്തിരിപ്പിന് ഒടുവിൽ പെർളിയ്ക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നു. കുഞ്ഞിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് പേർളിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.
പോസ്റ്റിലൂടെ പറയുന്നത് തങ്ങളുടെ മകൾക്ക് പേര് നൽകിയ വിവരമാണ്.നി ല ശ്രീനിഷ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇവൾ ജീവിതത്തിലേക്ക് വന്നിട്ട് 28 ദിവസമായിയെന്നും ഇരുവരുടെയും ജീവിതത്തെ നിള കൂടുതൽ സന്തോഷം നിറഞ്ഞതും മനോഹരവുമാക്കി തീർത്തുവെന്നാണ് പേർളി കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ച് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമ്മെന്റുമായി എത്തിയത്.