തകർപ്പൻ നൃത്തച്ചുവടുകളുമായി ‘ഗോദ’ നായിക വമിഖ;

ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ വമിഖ ഫോട്ടോഷൂട്ട് തിരക്കിലാണ്. ഗ്ലാമർ നിറയുന്ന ചിത്രങ്ങളും നാടൻ പെൺകൊടിയുടെ മുഖമായും വമിഖയെ ഇൻസ്റ്റഗ്രാമിൽ കാണാം.

പത്തര ലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം പേജാണ് താരത്തിന്റേത്. വമിഖയുടെ പോസ്റ്റുകൾക്കും അതിനാൽ തന്നെ മികച്ച വരവേൽപ്പാണ് ഇവിടെ ലഭിക്കുന്നത്..ഏറ്റവും പുതിയ പോസ്റ്റ് അൽപ്പം വേറിട്ടതാണ്.

ഇത്തവണ ഒരു അടിപൊളി നൃത്തവുമായാണ് വമിഖയുടെ വരവ്. കറുത്ത ഷോർട്സും ടോപ്പും ജാക്കറ്റും അണിഞ്ഞ വമിഖ ഒരു ഇംഗ്ലീഷ് ഗാനത്തിനാണ് ചുവടുകൾ തീർക്കുന്നത്. അതി ചടുലമാണ് വമിഖയുടെ ഓരോ മൂവും.

കുറേക്കൂടിയും മികച്ച രീതിയിൽ ചെയ്യാമായിരുന്നു എന്നും താരം ക്യാപ്‌ഷനിൽ പറയുന്നു. 15 ദിവസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാനായതിന്റെ സന്തോഷവും നൃത്തത്തിനൊപ്പമുള്ള ക്യാപ്‌ഷനിൽ വമിഖ പ്രകടിപ്പിക്കുന്നു.

Previous article‘വാതിക്കല് വെള്ളരിപ്രാവ്’ നൃത്ത ചുവടുകളുമായി ജയസൂര്യയുടെ മകൾ വേദ; വീഡിയോ പങ്കുവച്ച് താരം
Next articleഅച്ചായനും അച്ചായത്തിയും ചട്ടയും മുണ്ടിലും, വെറൈറ്റി സേവ് ദി ഡേറ്റുമായി പെണ്ണും ചെക്കനും: വൈറൽ ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here