ഡസ്റ്റ് ഡെവിൾ ചുഴലിക്കാറ്റായി ആഞ്ഞടിച്ചത് സെക്കന്റുകൾക്കുള്ളിൽ..

സാധാരണയായി മണൽ നിറഞ്ഞ പ്രദേശങ്ങളിലാണ് ഡസ്റ്റ് ഡെവിൾ ടൊർണാഡോ എന്നറിയപ്പെടുന്ന ചെറു ചുഴലിക്കാറ്റുകൾ പ്രത്യക്ഷപ്പെടുന്നത്.

ഇത്തരം കാറ്റുകൾ ആയിരം മീറ്റർ ഉയരത്തിൽ വരെ വീശാറുണ്ട്. ഈ കാറ്റുകൾ ഉണ്ടാകുന്നത് ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടാകുന്ന ചൂട് കാറ്റ് മുകളിലേക്ക് ഉയർന്ന് അതിന്റെ മുകൾ ഭാഗത്തുള്ള താരതമ്യേന ചൂട് കുറഞ്ഞ ഭാഗത്തെ വായുവിലൂടെ കടന്ന് പോകുമ്പോഴാണ്.

ഈ കാറ്റിനൊപ്പം ഭൂമിയിലെ പൊടിപടലങ്ങളും പടരുന്നു. പിന്നീടവ അതിശക്തമായ ചുഴലിക്കാറ്റായി വീശും. അതേസമയം ഇത്തരം ഡസ്റ്റ് ഡെവിൾ ടൊർണാഡോ ചുഴലിക്കാറ്റുകൾ പൊതുവെ വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാറില്ല. കാനഡയിൽ ചൂടിന്റെ കാഠിന്യം വർധിച്ചതിനാലാകാം ഇത്തരം പ്രതിഭാസങ്ങൾ രൂപപ്പെട്ടത്‌ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Previous articleസ്രാവിന്റെ പുറത്ത് കയറി കടലിലൂടെ സഞ്ചരിച്ച് സാഹസിക പ്രവൃത്തി; അമ്പരപ്പിക്കുന്ന വീഡിയോ
Next articleപരിമിതികളെ പിന്നിലാക്കി ആദിത്യ പാടി; വൈറൽ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here