Home Celebrities Celebrity Videos ഡബ്ബിംഗ് ടൈമിലും മമ്മൂക്ക വേറെ ലെവല്‍..! വീഡിയോ

ഡബ്ബിംഗ് ടൈമിലും മമ്മൂക്ക വേറെ ലെവല്‍..! വീഡിയോ

0
ഡബ്ബിംഗ് ടൈമിലും മമ്മൂക്ക വേറെ ലെവല്‍..! വീഡിയോ

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ ഡബ്ബിംഗ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള സംഭാഷണ ശൈലി അനായാസമായി മമ്മൂട്ടി ഡബ്ബ് ചെയ്യുന്ന വീഡിയോ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബിബിന്‍ മോഹനാണ് പുറത്തുവിട്ടത്. ‘ഡബ്ബിംഗ് ടൈമിലും വേറെ ലെവല്‍ പരിപാടികള്‍ ആയിരുന്നു മമ്മുക്ക’ എന്ന അടിക്കുറിപ്പോടെയാണ് ബിബിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ ഡബ്ബിംഗ് കണ്ട് ആശ്ചര്യപ്പെട്ട് നില്‍ക്കുന്ന തമിഴ് നടന്‍ രാജ് കിരണിനെയും വീഡിയോയില്‍ കാണാം. രാജ് കിരണും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തിയിരുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ചിത്രമാണിത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. മീനയാണ് നായിക. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here