‘ട്രോളുകള്‍ക്ക് മറുപടിയായി മന്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.!

ട്രോളന്മാരുടെ സ്ഥിര ഇരകളാണ് പഴയ സിനിമാ കഥാപാത്രങ്ങള്‍. സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറം താരങ്ങളായി മാറിയ കഥാപാത്രങ്ങളാണ് രമണനും മണവാളനും ദശമൂലം ദാമുവുമെല്ലാം.

ട്രോളുകളുടെ പോക്ക് കണ്ടിട്ട് പല കഥാപാത്രങ്ങളേയും വീണ്ടും സിനിമയിലേക്ക് കൊണ്ടു വരിക വരെയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം കുഞ്ഞിക്കൂനനിലെ വാസു അണ്ണന്‍. സായ്കുമാര്‍ അവതരിപ്പിച്ച ക്രൂരനായ വില്ലനെ നായകനാക്കി മാറ്റുന്നതാണ് ഇപ്പോള്‍ വെെറലാകുന്ന ട്രോളുകള്‍.

vasu 3

ട്രോളുകള്‍ കെെവിട്ട പോലെ കുതിക്കുകയാണ്. പോയി പോയി മന്യയുടെ നായികയും വാസു അണ്ണനും തമ്മിലുള്ള വിവാഹം വരെ സോഷ്യല്‍ മീഡിയ നടത്തിക്കളഞ്ഞു. മറ്റ് വെെറല്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തായി വാസു അക്ഷരാര്‍ത്ഥത്തില്‍ വില്ലനാണ്. അതുകൊണ്ട് തന്നെ ട്രോളുകളിലെ രാഷ്ട്രീയവും ചര്‍ച്ചയാകുന്നുണ്ട്.

സംഗതി കെെവിട്ട് പോകുമെന്ന് കണ്ട് മന്യ തന്നെ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തന്‍റെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്യ മറുപടി നല്‍കിയിരിക്കുന്നത്. വികാസാണ് തന്‍റെ ഭര്‍ത്താവെന്നും വാസു അണ്ണനെ സൂക്ഷിക്കണമെന്നുമാണ് മന്യ കുറിച്ചത്.

manya

2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്. വിവാഹ ശേഷം മന്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോൾ ന്യൂയോർക്കിലാണ് ഇവരുടെ താമസം. ജോക്കർ, സ്വപ്‌നക്കൂട്, വൺമാൻ ഷോ, അപരിചിതൻ, വക്കാലത്ത് നാരായണൻകുട്ടി തുടങ്ങി നിരവധി മലയാള സിനിമകളിൽ നായികയായി മന്യ അഭിനയിച്ചിട്ടുണ്ട്.

vasu 2
vasu 1
Previous articleഇവനാണ് ഇന്ത്യയിലെ സ്‌പൈഡർമാൻ; അത്ഭുതമായി ഏഴ് വയസുകാരൻ
Next articleമഴയത്ത് സ്ലാബിനടിയിൽ കുടുങ്ങിയ നായക്കുട്ടിയ്ക്ക് രക്ഷകനായി പൊലീസുകാരൻ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here