സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങളുമെല്ലാം അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം. ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും
വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. ഇപ്പോഴിതാ, സാരിയിൽ സുന്ദരിയായി ഡാൻസ് ചെയ്യുന്ന അനുശ്രീയുടെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. പുഷ്പ എന്ന ചിത്രത്തിലെ
‘സാമി… സാമി’ എന്ന പാട്ടിനൊപ്പമാണ് അനുശ്രീ ചുവടുവെയ്ക്കുന്നത്. ട്രെൻഡിന് ഒപ്പം പോകുന്നു എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് വിഡിയോയ്ക് ലൈക്കും കമന്റും നൽകിയിരിക്കുന്നത്.