വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് മീര നന്ദന്‍. അഭിനയത്തിന് പുറമെ പാട്ടും ഡാന്‍സും അവതരണവുമൊക്കെ തനിക്ക് വഴങ്ങുമെന്നും മീര തെളിയിച്ചിരുന്നു. ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മീരയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഗായികയായി എത്തിയ മീര പിന്നീട് നായിക പദവി നേടിയെടുക്കുക ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും മീര അഭിനയിച്ചു. സിനിമയിൽ നിന്ന് തത്കാലം വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീര.
ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം അഭിനയതിൽ നിന്നും മാറി നിൽക്കുകയാണ്. ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് താരം. ഇതിനൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്.
മീര തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. ട്രയൽ റൂമിൽ നിന്നുമുള്ള ക്ലിക്കുകളാണ് നടി പങ്ക് വെച്ചിരിക്കുന്നത്. എല്ലാം തന്നെ ഇഷ്ടപ്പെട്ടു. എല്ലാം എടുത്തോളാനാണ് ആര്യ ബഡായി വീഡിയോക്ക് കമന്റ് ഇട്ടിരിക്കുന്നത്.