പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം കാഴ്ചകള്‍ക്കിടയില്‍ പലപ്പോഴും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത് ആനക്കാഴ്ചകളാണ്.
സോഷ്യല്‍മീഡിയയിലും ആനപ്രേമികള്‍ ധാരാളം ഉള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. പാതിവഴിയില്‍ വെച്ച് തടസ്സം നേരിട്ട ഒരു വാഹനത്തെ സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ആനയുടേതാണ് ഈ വിഡിയോ.
നിരവധിപ്പേര്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. റോഡിന് സമീപത്തായി ഒരു ട്രക്ക് നിലച്ചു പോവുകയായിരുന്നു. ശ്രീലങ്കയുടെ വടക്കന്‍ പ്രിവിശ്യയിലുള്ള ഹബാരാനാ വനമേഖലയുടെ ഭാഗമായ പ്രദേശത്തായിരുന്നു സംഭവം.
നിലച്ചുപോയ ട്രക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും വാഹനം നീങ്ങിയില്ല. ഇതിനിടെയാണ് ആന എത്തി വാഹനത്തെ പിന്നില്‍ നിന്നും തള്ളിയത്. ഇതോടെ വാഹനം മുന്നിലേക്ക് പോകുന്നതും വിഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.