തലച്ചോറില്‍ ഓപ്പറേഷന്‍ നടത്തുന്നതിനിടെ യുവതിയുടെ വയലിന്‍ വായന. ബ്രിട്ടണിലെ അറിയപ്പെടുന്ന ഓര്‍ക്കസ്ട്രയായ ‘ഐസ്ല് ഓഫ് വൈറ്റ് സിംഫണിയിലെ’ താരമായ ഡാഗ്മര്‍ ടര്‍ണറാ (53)ണ് ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യുന്നതിനിടെ വയലിന്‍ വായിച്ചത്. ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്കിടെ അവരുടെ വലതു കൈയ്യിന്റെ ചലനത്തിന് ഭംഗം വരാതിരിക്കാനായിരുന്നു ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടര്‍മാര്‍ വയലിനിസ്റ്റ് ഡാഗ്മര്‍ ടര്‍ണറുടെ തലച്ചോറ് കൃത്യമായി മാപ്പ് ചെയ്തു. ഇത് വയലിന്‍ വായിക്കുമ്പോള്‍ സജീവമാകുന്ന മേഖലകളും ഭാഷയും ചലനവും നിയന്ത്രിക്കുന്ന മേഖലകളും തിരിച്ചറിയാന്‍ ഡോക്ടര്‍മാരെ സഹായിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ തന്നെ അവര്‍ ആശുപത്രി വിട്ടിരുന്നു. ഡാഗ്മറിന് വയലിന്‍ എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, അതുകൊണ്ട് വയലില്‍ വായിക്കുമ്പോള്‍ തലച്ചോറിന്റെ ഏതൊക്കെ ഭാഗങ്ങളാണോ അവര്‍ ഉപയോഗിക്കുന്നത് അതിന്റെയെല്ലാം പ്രവര്‍ത്തനം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമായിരുന്നു.
ഒപ്പം 90% ട്യൂമറും നീക്കം ചെയ്യാന്‍ കഴിഞ്ഞു” – ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ന്യൂറോ സര്‍ജന്‍ പ്രൊഫ. കിയോമര്‍സ് അഷ്‌കാന്‍ പറഞ്ഞു. ”വയലിന്‍ വായിക്കാന്‍ കഴിയാതെയാകുമോ എന്ന ചിന്ത ഹൃദയ ഭേദകമായിരുന്നു. എന്നാല്‍, ഒരു സംഗീതജ്ഞന്‍ എന്ന നിലയിലുള്ള എന്റെ ആശങ്കകള്‍ പ്രൊഫ. അഷ്‌കാന്‍ മനസ്സിലാക്കി. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു” – ടര്‍ണര്‍ പറഞ്ഞു.