ടോയ്ലറ്റ് സീറ്റിനുള്ളിൽ നിന്ന് തല ഉയർത്തി പാമ്പ്’; വീഡിയോ

പെയ്റ്റൻ മാലോൺ എന്ന ട്വിറ്റർ ഉപയോക്താവ് ടെക്സസിലുള്ള തന്‍റെ സുഹൃത്തിനെ അനുഭവം എന്ന് പറഞ്ഞു കൊണ്ടാണ് ഏവരെയും ഭീതിയാലാക്കിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ടോയ്ലറ്റ് സീറ്റിനുള്ളിൽ നിന്ന് തല ഉയർത്തി വരുന്ന ഒരു പാമ്പാണ് ദൃശ്യങ്ങളിൽ കാണുന്നത്. പതിയെ അതു മുകളിലേക്ക് ഇഴഞ്ഞു വരാൻ ശ്രമിക്കുകയാണ്. ഒരു ഗോൾഫ് സ്റ്റിക്ക് ഉപയോഗിച്ച് ആരോ പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പാമ്പിനെ പ്രകോപിപ്പിക്കാതെ അതീവ ശ്രദ്ധയോടെ വളരെ പതിയെയാണ് അയാൾ അതിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നത്. ‘ഇത് യുക്തിക്ക് നിരക്കാത്ത എന്‍റെ ഒരു ഭയം മാത്രമാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല എന്ന് ഇപ്പോൾ ബോധ്യമായി..

എന്‍റെ ഒരു സുഹൃത്ത് കണ്ട കാഴ്ചയാണിത്..’ വീഡിയോ പങ്കുവച്ചു കൊണ്ട് പെയ്റ്റൻ കുറിച്ചു. വൈകാതെ തന്നെ ഇത് വൈറലായി. ലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.

Previous articleകൂട്ടമായെത്തിയ കാട്ടുപോത്തുകളെ കണ്ട് ഫോട്ടോ എടുക്കാൻ ശ്രമം; കുത്തേറ്റ് സ്ത്രീ : വീഡിയോ
Next articleഓഫീസ് ജോലികളിൽ മുഴുകിയിരിക്കുന്ന തത്ത; രസകരമായ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here