
സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള രക്ഷയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് സാന്ത്വനത്തിൽ എത്തിയ ശേഷമാണ്. സാന്ത്വനത്തിലെ അപ്പുവായി തകർത്ത് അഭിനയിക്കുന്ന രക്ഷയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.
മോഡലിങ്ങിലും സജീവമാണ്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിൽ ശ്രദ്ധ നേടിയത്. ഏപ്രിൽ 25ആം തീയതിയാണ് താരം വിവാഹിതയായത്. കോഴിക്കോട് സ്വദേശി അർക്കജ് ആണ് വരൻ. വർഷങ്ങളുടെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇവരുടെ പ്രണയ കഥ പങ്കുവെക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് പ്രണയകഥ തുറന്നു പറയുന്നത് .

“എൻറെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു അർകജ്. എന്തും തുറന്നു സംസാരിക്കുവാൻ സാധിക്കുന്ന വളരെ ചുരുക്കം സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു. ഞങ്ങൾ ഇടയ്ക്കിടെ പരസ്പരം ഫോൺ വിളിച്ചു മറ്റും നിരന്തരം സൗഹൃദം പുതുക്കി കൊണ്ടിരുന്നു. അതിനിടയിലാണ് അച്ഛന് ഒരു അപകടം സംഭവിക്കുന്നത്. ഞാൻ മാനസികമായി ആകെ തളർന്നു പോയി. എനിക്ക് കരുത്ത് പകരാൻ അർകജ് ഉണ്ടായിരുന്നു – രക്ഷാ പറയുന്നു.
അങ്ങനെ സൗഹൃദം മുന്നോട്ടുപോകുന്ന സമയത്താണ് തനിക്ക് വിവാഹ ആലോചനകൾ വന്നു തുടങ്ങിയത് എന്നും ഇത് അറിഞ്ഞതോടെ രണ്ടുപേരും പരസ്പരം പ്രണയം തുറന്നു പറയുകയായിരുന്നു എന്നുമാണ് താരം പറയുന്നത്. രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് ഇരുവർക്കും നിർബന്ധമായിരുന്നു. അങ്ങനെയാണ് ഈ കാര്യം വീട്ടിൽ അറിയിക്കുന്നത്.

അങ്ങനെയാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. നല്ല രീതിയിൽ നമ്മളെ കേട്ടിരിക്കുന്ന വ്യക്തിയാണ് അർകജ് എന്നാണ് താരം പറയുന്നത്. നല്ല സിനിമകൾ കാണുന്ന ആളാണ് എന്നും നല്ല സിനിമകൾ കണ്ടു കഴിഞ്ഞാൽ അത് മറ്റുള്ളവർക്ക് സജസ്റ്റ് ചെയ്യുകയും ചെയ്യും എന്നാണ് രക്ഷ പറയുന്നത്. അതേസമയം പെട്ടെന്ന് ദേഷ്യം വരുന്നതും കൂടുതൽ റൊമാൻറിക് ആകുന്നതും താനാണ് എന്നും രക്ഷ കൂട്ടിച്ചേർത്തു.