ഞാൻ മലയാളത്തിൽ പറയാം ആരാന്നു വച്ചാൽ ഈ പുള്ളിക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുത്തോളൂ; വീഡിയോ

rky

അഭിനയമികവുകൊണ്ട് നിരവധി പുരസ്‌കാരങ്ങൾ നേടിയെടുത്ത മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവൻ, ശാലീന സൗന്ദര്യം കൊണ്ടും കൃത്രിമത്വം ഇല്ലാത്ത അഭിനയം കൊണ്ടും നീലേശ്വരംകാരിയുടെ നിഷ്കളങ്കമായ സംസാരം കൊണ്ടും കാവ്യ ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. എങ്കിലും അവരുടെ പഴയകാല വിശേഷങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയ ഇഷ്ടം നേടിയെടുക്കാറുണ്ട്.

അത്തരത്തിൽ മുൻപ് ജയസൂര്യ കാവ്യക്ക് കൊടുത്ത എട്ടിന്റെ പണിയെ കുറിച്ച് നടി തന്നെ തുറന്നു പറഞ്ഞ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറുന്നത്. 2013 ൽ സൈമ അവാര്‍ഡ് വേദിയില്‍ കാവ്യ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുന്നത്. സൈമ പങ്കുവച്ച വീഡിയോയിൽ കാവ്യ അവാർഡ് വാങ്ങിയ ശേഷം നടത്തിയ പ്രസംഗവും ഒപ്പം നടൻ മാധവനോടുള്ള സംസാരത്തെക്കുറിച്ചും എല്ലാം കാണാൻ കഴിയും.

രഞ്ജിനി ഹരിദാസും നടൻ ടിനി ടോമും ആണ് അവതാരകർ ആയി എത്തിയിരിക്കുന്നത്. എല്ലാവർക്കും നമസ്കാരം. ഒരുപാട് സന്തോഷമുണ്ട്. ഒരു സിനിമക്ക് ഒരു അവാർഡ് എന്നതുപോലെയല്ല ഇത്. ഇതുവളരെ സ്പെഷ്യൽ ആണ്. ഒരു ഇൻഡസ്ട്രിയിൽ നിൽക്കുക എന്ന് പറയുന്നത് എനിക്ക് തോനുന്നു കഴിവ് ഭാഗ്യം, എന്നതിനേക്കാളൊക്കെ ഉപരി ജനങ്ങൾ തരുന്ന അംഗീകാരം ആണ് എല്ലാം. അതുകൊണ്ടുതന്നെ ഇത് ഞാൻ ജനങ്ങൾ തരുന്ന അംഗീകാരമായിട്ടാണ് കാണുന്നത്.

treysh

അതിന് കാരണമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. ലാലുച്ചേട്ടൻ ഇവിടെ എവിടെയോ ഉണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഒരു അവാർഡ് വാങ്ങിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ദാസേട്ടനും പ്രഭ ആന്റി എല്ലാവരും ഉണ്ട്. അവരുടെയൊക്കെ സാന്നിധ്യത്തിൽ അവാർഡ് വാങ്ങാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഒരുപാട് നന്ദിയുണ്ട് സൈമ എനിക്ക് ഈ വിലയേറിയ അവാർഡ് നൽകിയതിന്. എന്ന് പറഞ്ഞ ശേഷം, മാധവന്റെ അടുക്കലേക്ക് എത്തിയ കാവ്യ,

അവസാനം കണ്ടപ്പോൾ ഞാൻ പറയാൻ മറന്നു പോയി എന്ന് പറഞ്ഞശേഷം ആണ്സം സാരിച്ചു തുടങ്ങിയത്. ആദ്യം ഇംഗ്ളീഷിൽ സംസാരിക്കാൻ ശ്രമിച്ചു എങ്കിലും താൻ അതിൽ കംഫർട്ട് ആകില്ല എന്ന് മനസിലായതോടെ ‘ഞാൻ മലയാളത്തിൽ സംസാരിക്കാം’, എന്ന് കാവ്യ പറയുന്നു. ഞാൻ മലയാളത്തിൽ പറയാം ആരാന്നു വച്ചാൽ ഈ പുള്ളിക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുത്തോളൂ യൂക്യാൻ അണ്ടർസ്റ്റാൻഡ് മലയാളം എന്ന് കാവ്യ, മാധവനോട് ചോദിക്കുമ്പോൾ ലിറ്റിൽ എന്ന് മാധവൻ മറുപടി നൽകുന്നു.

പിന്നീട് തമിഴ് സംസാരിക്കാം എന്ന് പറഞ്ഞ കാവ്യ അദ്ദേഹത്തോട് സംസാരിച്ചു തുടങ്ങുകയും ചെയ്യുന്നു. ”ഞാൻ നായികയായി അഭിനയിച്ചു തുടങ്ങിയ കാലം.ഊട്ടിയിൽ ഷൂട്ടിന് പോയപ്പോൾ ഉള്ള സംഭവം ആണ്. എന്റെ പേര് കാവ്യാ മാധവൻ എന്നാണ് അവിടെ ആർക്കും എന്നെ അറിയില്ല. അന്ന് താങ്കള്‍ വലിയ സ്റ്റാറാണ്. ഇന്നും അങ്ങനെയാണ്. അപ്പോൾ എന്നെക്കാണാന്‍ കുറെ ആളുകള്‍ വന്നു. ഞാന്‍ അദ്ഭുതപ്പെട്ടു.

എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്തു. പിന്നെയാണ് കാര്യം എനിക്ക് മനസിലാകുന്നത്. പിന്നീടാണ് കാര്യം മനസിലായത് ഞങ്ങൾക്കൊപ്പം ഷൂട്ടിങ്ങിന് നായകൻ ജയസൂര്യ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം അവിടെയുള്ളവരോടൊക്കെ ഞാന്‍, നടന്‍ മാധവന്‍റെ ഭാര്യയാണെന്ന് പറഞ്ഞിരുന്നു.

69398364 901702743646777 1527574968871568759 n

അതുകൊണ്ടാണ് ഇത്രയും ആളുകൾ എന്നെ കാണാൻ വരുന്നത്. മാധവന്റെ ഭാര്യയെ കാണാൻ വേണ്ടി എന്ന് കാവ്യ പറയുമ്പോൾ മാധവൻ മെെക്കു കയ്യിലേക്ക് വാങ്ങി. ”നോ പ്രോബ്ലം, എന്‍റെ ആദ്യ സിനിമയില്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗുണ്ട്, അഡ്ജസ്റ്റ് ചെയ്യാം” എന്നായിരുന്നു നടൻ മാധവൻ നൽകിയ മറുപടി.

Previous article‘നീ നല്ല അമ്മയാണ്, ലവ് യൂ;’ മുക്തയ്ക്ക് പിന്തുണയുമായി ഭർത്താവ് റിങ്കു ടോമി…
Next articleമാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയ സ്വർണ നാണയം ഉടമയെ കണ്ടെത്തി നൽകി ജീവനക്കാരി

LEAVE A REPLY

Please enter your comment!
Please enter your name here