ഞാൻ മരിച്ചാൽ എന്നെ കാണാൻ അവർ ഉണ്ടാവും; എനിക്ക് അത് മതി.!

ഷക്കീലയെ കുറിച്ച് അധികമാർക്കും അറിയാത്ത ഹൃദ്യമായ കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് തീർത്ത അമ്പിളി . ഫേസ്ബുക് കുറിപ്പ് ഇങ്ങനെ; ‘ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം ട്രാൻസ്ജെൻഡർ കുട്ടികൾ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്. എനിക്ക് ഭർത്താവില്ല, കുട്ടികളില്ല, ആരുമില്ല, ഒറ്റയ്ക്കാണ് താമസം. പക്ഷേ ഞാൻ മരിച്ചാൽ അവിടെ കുറഞ്ഞത് ആയിരത്തിയഞ്ഞൂറോളം ട്രാൻസ്ജെൻഡർ കുട്ടികൾ ഉണ്ടാവും. എനിക്ക് അത് മതി.’

TMz7ZqR

കനത്ത ദാരിദ്ര്യം മൂലം തൻ്റെ 17-ാം വയസ്സിൽ അഭിനയരംഗത്തെത്തുകയും സെക്സ് ബോംബായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ഷക്കീല എന്ന നടിയുടെ വാക്കുകളാണിത്. സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുകയും കറിവേപ്പില പോലെ പുറന്തള്ളപ്പെടുകയും അനാഥയാവുകയും ചെയ്ത സ്ത്രീയാണവർ. പുകവലിയും മദ്യപാനവും കുടുംബവും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണെന്ന് പറയാൻ അവർക്കാവും. എൻ്റെ അനുഭവങ്ങളാണ് എന്നെ അരാജകവാദിയാക്കിയതെന്ന് ഒരു സ്ത്രീ പറയുമ്പോൾ അതിനെ വില കുറഞ്ഞ വികാരപ്രകടനമായിട്ടല്ല കാണേണ്ടത്.

p0avMxS

പ്രിയപ്പെട്ടവളേ, ദുഃഖം വരുമ്പോൾ ദൈവത്തിന് നീ എഴുതിയ കത്തുകൾ എനിക്ക് മനസ്സിലാകും.യരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.എനിക്കു ഇരുൾനിറം പറ്റിയിരിക്കയാലും ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും. #Happy #Birthday #Darling

Previous articleഇനി മലയാളത്തിൽ നിന്ന് നല്ലൊരു അവസരം തേടിയെത്തിയാൽ എടുക്കില്ല; തുറന്ന് പറഞ്ഞ് രേണുക, കാരണമിതാണ്!
Next articleഓട്ടോ സ്റ്റാൻഡിലെ പ്രണയം; വൈറലായി ഒരു ഗൾഫുകാരന്റെ സേവ് ദ് ഡേറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here