ഞാൻ തുണി അഴിക്കുന്നുണ്ടോ ഇല്ലയോ എന്നതിൽ നിങ്ങൾ എന്തിനാണ് വ്യാകുലപ്പെടുന്നത്? രേവതി

നടി രേവതി സമ്പത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് നേരെ വന്ന മോശം കമെന്റിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ടാണ് രേവതി കുറിപ്പ് എഴുതിയിരിക്കുന്നത്. തനിക്ക് നേരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചാണ് രേവതി പറയുന്നത്. കുറിപ്പ് വായിക്കാം,

“പ്രശസ്തിക്കുവേണ്ടി തുണി അഴിക്കുന്ന ഒരു തേവിടിച്ചിയുടെ വാക്കുകളായി കണ്ടാൽ മതി” വിനോദ് വിക്രമനാശാരിയുടെ (Vinod Vikramanasari)വാക്കുകൾ ആണിത്. വിനോദിന്റെയും,വിനോദുമാരുടെയും സ്ഥിരമുള്ള ഒരു പ്രവണതയാണിത് എന്നിരിക്കെ ഒരു കാര്യം. ഞാൻ തുണി അഴിക്കുന്നുണ്ടോ ഇല്ലയോ എന്നതിൽ നിങ്ങൾ എന്തിനാണ് വ്യാകുലപ്പെടുന്നത്? സ്വന്തം അഭിപ്രായം തുറന്നുപറയുന്ന ഏതൊരു സ്ത്രീയും പ്രശസ്തിക്ക് വേണ്ടി എന്ന ക്ലിഷേ അടിച്ചു വിടാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.

ഇനി പ്രശസ്ഥിയായി എന്നുതന്നെ ഇരിക്കട്ടെ എന്റെ പ്രശസ്തിയിൽ നിങ്ങൾ എന്തിനാണ് വീണ്ടും വ്യാകുലപ്പെടുന്നത്? തുണി അഴിക്കാൻ പോകുന്നു, തുണി അഴിക്കുന്നു,തുണി അഴിച്ചു കൊണ്ടിരിക്കുന്നു,എന്നൊക്കെ എഴുതി വിടുമ്പോൾ അടുത്ത ചോദ്യം എനിക്ക് തുണി അഴിക്കണം എന്ന് തോന്നിയാൽ ഞാൻ ആ നിമിഷം ഊരി എറിയും. അതിന് നിങ്ങൾക്ക് എന്താണ്.?

എന്റെ തുണിയിൽ നിങ്ങൾ വ്യാകുലപ്പെടാൻ നിങ്ങൾ അലക്കി അശയിൽ ഇട്ടിരുന്ന തുണി അല്ല ഞാൻ അടിച്ചുമാറ്റി ഇട്ടിരിക്കുന്നത്. അല്ലെങ്കിലേ ഞാൻ തുണി ഇല്ലാണ്ടാണ് നടപ്പ് ,ഇനി പ്രശസ്തിക്ക് വേണ്ടി തുണി അഴിക്കാൻ കൂടെ വയ്യ.. മെനക്കേടാ.. തുണി ഇട്ടാലല്ലേ മൈരേ തുണി അഴിക്കാൻ പറ്റുള്ളൂ.. !! ആ സമയം ഉണ്ടേൽ ഞാൻ രണ്ട് സിനിമ കണ്ട് തീർക്കും.. !!

fkhym
Previous articleമങ്ങിയ കാഴ്ച്ചകളിൽ നിന്നും മാറ്റം കിട്ടുന്ന ദിവസം; ഹോളി സ്‌പെഷ്യൽ ചിത്രങ്ങൾ പങ്കുവെച്ചു അമേയ മാത്യു
Next articleജീവിക്കാനായി അന്ന് ടാക്‌സി ഓടിച്ചു, ഇന്ന് ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ ഉദ്യോഗസ്ഥ; ഇന്ത്യക്കാരിയുടെ വിജയകഥ

LEAVE A REPLY

Please enter your comment!
Please enter your name here