കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തേക്ക് നായികയായി അരങ്ങേറിയ താരമാണ് നടി ഗായത്രി സുരേഷ്. മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഗായത്രി സുരേഷ്, 2014-ലെ മിസ് കേരള മത്സരത്തിൽ വിജയിയായിരുന്നു. അതിന് ശേഷം ബാങ്കിങ്ങ് മേഖലയിൽ ജോലി ചെയ്ത ഗായത്രി സിനിമയിലേക്ക് വരികയായിരുന്നു.
ഇപ്പോഴും സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഗായത്രിയ്ക്ക് കുറച്ച് നാളുകളായി വ്യക്തി ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമായി ഒരുപാട് വിവാദങ്ങൾ ചുറ്റിപ്പറ്റിയുണ്ട്. ഗായത്രി സുഹൃത്തിന് ഒപ്പം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടപ്പോൾ മുതലാണ് ഇതിന് തുടക്കം ആവുന്നത്. അതുമായി ബന്ധപ്പെട്ട വിശദീകരണം ഒരുപാട് ട്രോളുകൾ വാങ്ങാൻ കാരണമായിരുന്നു.
പിന്നീട് ട്രോളുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഒരു വീഡിയോ പോസ്റ്റ് ചെയ്തതും അവസാനം ട്രോളിൽ തന്നെയാണ് അവസാനിച്ചത്. വിവാദങ്ങൾക്കും ട്രോളുകൾക്കും എല്ലാം കാരണം സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്ത് സുഹൃത്തുകൾക്ക് ഒപ്പം ഒരു ട്രിപ്പ് താരം പോയിരുന്നു.
അതിന് ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായി ഗായത്രി. ഇപ്പോഴിതാ പൃഥ്വിരാജ് നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന സിനിമയിൽ ഒരു ഡയലോഗ് റീൽസ് ചെയ്ത വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഗായത്രി.
“ഞാൻ ആത്മഹ.ത്യ ചെയ്തിട്ടൊന്നുമില്ലല്ലോ! ഇപ്പോഴും ജീവിക്കുന്നു.. അത് എങ്ങനെ വേണമെന്നുള്ള അവകാശം എന്റേതാണ്. കാരണം നിങ്ങൾക്ക് ആർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ..” എന്ന മെമ്മറീസിലെ ഡയലോഗ് ആണ് ഗായത്രി റീൽസ് ചെയ്തത്.