ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്ര ദിവസം നിന്നു എന്നതലല്ല, അവിടെ വരെ എത്തിയ എല്ലാവരും തന്നെ സ്റ്റാര്‍സ് ആണ്. ആ നിലയില്‍ ജാനകി സുധീറും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. വെറും ഏഴ് ദിവസം മാത്രമേ ജാനകിയ്ക്ക് ബിഗ്ഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ നില്‍ക്കാന്‍ സാധിച്ചുള്ളൂവെങ്കിലും, ഇപ്പോള്‍ താരം അറിയപ്പെടുന്നത് ബിഗ്ഗ് ബോസിലെ ജാനകി എന്ന ലേബലില്‍ തന്നെയാണ്. ബിഗ്ഗ് ബോസിന് ശേഷം ജാനകിയുടെ ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
അതോടെ ഷോര്‍ട് വീഡിയോകളും ഫോട്ടോകളും ഒക്കെയായി ജാനകിയും സജീവമാണ്. പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ എല്ലാം വളരെ പെട്ടന്ന് ശ്രദ്ധ നേടുകയും ചെയ്യുന്നു. അത്തരത്തില്‍ പങ്കുവച്ച ഫോട്ടോയെക്കാള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത് അതിന് നല്‍കിയ ക്യാപ്ഷന്‍ ആണ്. ഒരു ഷോള്‍ കൊണ്ട് നാണം മറച്ച് ബാല്‍ക്കെണിയില്‍ നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ജാനകി എത്തിയിരിയ്ക്കുന്നത്. ‘ഞാന്‍ സെക്‌സിയാണോ.. ഉത്തരം ആവശ്യമില്ല, എനിക്കറിയാം ഞാന്‍ സെക്‌സിയാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.
എന്നാല്‍ സെക്‌സിയാണോ എന്ന ചോദ്യം മാത്രമാണ് താഴെ കമന്റ് എഴുതുന്നവര്‍ കണ്ടത്, തുടര്‍ന്ന് അങ്ങോട്ട് നോക്കിയിട്ടേയില്ല. ചിലര്‍ തീര്‍ച്ചായും അതെ, അത്രയ്ക്ക് ഒന്നുമില്ല എന്നൊക്കെ പറഞ്ഞ് പൊട്ടിച്ചിരിയ്ക്കും ഇമോജിയുമായി വന്നിരിയ്ക്കുകയാണ്. ക്യാപ്ഷന്‍ സൂപ്പര്‍ എന്ന് പറഞ്ഞ ആള്‍ക്ക് ജാനകി മറുപടിയും നല്‍കിയിട്ടുണ്ട്. ഇതുവരെ പങ്കുവച്ച ഫോട്ടോകളില്‍ ഈ ഫോട്ടോ മാത്രം ഇത്രയധികം ശ്രദ്ധിക്കപ്പടാന്‍ കാരണം ക്യാപ്ഷന്‍ തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.