ഞാന്‍ വഞ്ചിക്കപ്പെട്ടതായും അപമാനിക്കപ്പെട്ടതായും തോന്നുന്നു; സുജോയുടെ കാമുകി സഞ്ജന

ബിഗ് ബോസ്സ് സീസൺ രണ്ടിലെ മത്സർഥിയായ സുജോയുടെ കാമുകിയാണ് സഞ്ജനയെന്ന് പവന്‍ പറയുകയും അതിനെ എതിർത്തു സുജോ രംഗത്തുവരികയും ചെയ്തു. വലിയ തര്‍ക്കങ്ങള്‍ക്കും ബിഗ് ബോസ് ഹൗസ് സാക്ഷിയായി. ഇതിന് പിന്നാലെ സഞ്ജനയും പ്രതികരണവുമായി എത്തി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടും സഞ്ജന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ തന്‍റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകളെ കുറിച്ചും വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും സഞ്ജന ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്തെത്തി.

ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് സഞ്ജന. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജന ചില കാര്യങ്ങള്‍ പറയുന്നത്. ‘ഞാനും സുജോയും തമ്മില്‍ എട്ട് മാസമായി അടുത്ത ബന്ധത്തിലാണ്. ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാം അത് അറിയാവുന്നതാണ്. ഞങ്ങള്‍ ഭാവിയില്‍ വിവാഹം ചെയ്യാനും ആലോചിച്ചിരുന്നു. ഷോയില്‍ പങ്കെടുക്കാന്‍പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഒരുമിച്ചാണ് പുതുവത്സരം ആഘോഷിച്ചത്. ഞാന്‍ വഞ്ചിക്കപ്പെട്ടതായും അപമാനിക്കപ്പെട്ടതായും എനിക്ക് തോന്നുന്നു. ഷോയില്‍ ഞാന്‍ കാമുകിയാണെന്ന് പറയണോ വേണ്ടയോ എന്നത് സുജോയുടെ കാര്യമാണ്. പക്ഷെ, ആരാണ് സഞ്ജന എന്ന് ചോദിച്ച് അലസാന്‍ഡ്രയെ കെട്ടിപ്പിടിച്ചത് കണ്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. അപ്പോള്‍ എനിക്ക് ഞാന്‍ വഞ്ചിക്കപ്പെട്ടതായും അപമാനിക്കപ്പെട്ടതായും തോന്നുന്നുവെന്നും സഞ്ജന പറയുന്നു.

sujo big boss

അലസാന്‍ഡ്രയുമായി സുജോ പ്രണയത്തിലായെങ്കില്‍ എനിക്ക് പ്രശ്നമില്ല. പക്ഷെ, എന്തിനാണ് എന്‍റെ വിശ്വാസ്യതയെയും ഇഷ്ടത്തെയും തകര്‍ത്തുകൊണ്ട് അത് ചെയ്യുന്നത്. ഷോയ്ക്ക് പുറത്തുവന്നാല്‍ ഞാന്‍ അത് ചോദിക്കും. ഷോയിലേക്ക് പോകും മുമ്പ് വാരാന്‍ സാധ്യതയുള്ള റൂമറുകളെയും വാര്‍ത്തകളെയും കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്നേക്കാള്‍ ചേര്‍ച്ചയുള്ള ഒരു മലയാളി ക്രിസ്ത്യന്‍ കുട്ടിയെ കിട്ടിയാല്‍ എങ്ങനെയിരിക്കും?, ചോദ്യത്തിന് ഐ ലവ് യു എന്നായിരുന്നു മറുപടി നല്‍കിയത്.

Previous articleഡിവോഴ്സ് വേണമെന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി മഞ്ജുവിന്റെ ഭർത്താവ്; വീഡിയോ വൈറൽ
Next articleഅഞ്ചു കിലോമീറ്റർ ക്രച്ചസിൽ ഓടി മാരത്തോൺ ഫിനിഷ് ചെയ്ത് പ്രഭുവിന് ആശംസകൾ..!

LEAVE A REPLY

Please enter your comment!
Please enter your name here