Home Celebrities Celebrity News ഞാന്‍ ആ വീട്ടില്‍ വെറും പട്ടിക്കു തുല്യമായിരുന്നു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജിനു കോട്ടയം

ഞാന്‍ ആ വീട്ടില്‍ വെറും പട്ടിക്കു തുല്യമായിരുന്നു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജിനു കോട്ടയം

0
ഞാന്‍ ആ വീട്ടില്‍ വെറും പട്ടിക്കു തുല്യമായിരുന്നു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജിനു കോട്ടയം

മിനി സ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും പരിചതമായ മുഖമാണ് നടി തനൂജയുടേത്. തനൂജ മാത്രമല്ല അവരുടെ ഭർത്താവ് ജിനു കോട്ടയവും പ്രേക്ഷർക്ക് സുപരിചിതൻ ആണ്. കോമഡി സ്റ്റാര്സിലൂടെയാണ് പ്രേക്ഷകർക്ക് ഇരുവരും സുപരിചിതർ ആയത്.

സ്‌മോൾ ഫാമിലി, ഉത്തരാസ്വയംവരം, ഫേസ് റ്റു ഫേസ് , ഈ തിരക്കിനിടയിൽ, തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ച തനൂജ പങ്കിട്ട ഒരു പോസ്റ്റാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. തന്റെ ഭർത്താവ് ജിനു കോട്ടയം തന്നെയും മകളെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം പോയതായി ആരോപിച്ചുകൊണ്ടാണ് തനൂജ രംഗത്ത് എത്തിയത്. വിശദമായി വായിക്കാം.

“കപട മുഖം മൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍. ഞാനും ഒരു കലാകാരിയാണ്. ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്. ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്.എന്തു ചെയ്യണമെന്നറിയില്ല. എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റായിരുന്നു വൈറൽ ആയത്.

1

തനൂജയുടെ പോസ്റ്റ് വൈറൽ ആവുകയും വിവിധ ഓൺലൈൻ മാധ്യമങ്ങൾ വാർത്ത ആക്കുകയും ചെയ്തതൊടെ ജിനു ലൈവിലൂടെ എത്തുകയുണ്ടായി. തനൂജയുടെ ആരോപണങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള വാക്കുകൾ ആണ് ജിനു പറഞ്ഞത്. ജിനുവിന്റെ വീഡിയോ എത്തിയശേഷം തനൂജ വീണ്ടും പോസ്റ്റ് പങ്കിട്ടുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി. തനൂജയുടെ വാക്കുകൾ നോക്കാം.

ഇതാണോ പവിത്രമായ ഫ്രണ്ട്സ്ഷിപ്പ്.? ഒരു ഭാര്യയോടുള്ള വാശിയില്‍ ജിനുവിനോടൊപ്പം ഒളിച്ചോടിപ്പോകാന്‍ ആ സ്ത്രീ വിവാഹം കഴിക്കാത്ത സ്ത്രീയല്ല. ഭര്‍ത്താവും, 10ഉം, 12ഉം വയസ്സുള്ള രണ്ട് മക്കളുടെ മാതാവും കൂടിയാണ് അവർ. അവള്‍ക്കൊരു ഭര്‍ത്താവ് ഉണ്ട്…അവള്‍ക്കും ഒരു കുടുംബവുമുണ്ട് എന്നും തനൂജ പറയുന്നു.അതൊക്കെ ഉപേക്ഷിച്ച് ആ മക്കളേയും കൊണ്ട് ജിനുവിന്റെ വാശിയില്‍ കൂടെ ഇറങ്ങി വരണമെങ്കില്‍ അവർക്ക് ജിനുവിനോടുള്ളത് വെറും സൗഹൃദം മാത്രമാണോ? അവളുടെ ഭര്‍ത്താവിനെ ചതിച്ചവള്‍ നാളെ ജിനുവിനെയും ചതിക്കില്ലെന്ന് എന്താണുറപ്പ്? കുഞ്ഞിന് 7 വയസ്സായപ്പോഴാണോ ഭാര്യയുടെ കുറവുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്?

ഞാന്‍ മാത്രം സ്നേഹിച്ചത് കൊണ്ട് എന്നെ ജിനു കല്യാണം കഴിക്കണമെങ്കില്‍ ഞാനൊരു കോടീശ്വരിയായിരിക്കണം,,, അല്ലെങ്കില്‍ എല്ലാം തികഞ്ഞൊരു സുന്ദരിയായിരിക്കണം… ഇത് രണ്ടുമല്ലാത്തൊരാളെ സ്നേഹമില്ലാതെ പിന്നെ എന്തര്‍ത്ഥത്തിലാണ് കല്യാണം കഴിച്ചതും, ഇത്രയും വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചതും? ‘എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം… എന്റെ മോളുടെ ഭാവി… എന്റെ സ്വര്‍ണ്ണാഭരണങ്ങള്‍… എന്റെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍…എല്ലാം നഷ്ടപ്പെടുത്തിയിട്ട് നീ എന്ന ചതിയന്‍ വലിയ മഹാനെപ്പോലെ സമൂഹ മാധ്യമത്തില്‍ വന്നിരുന്ന് മിടുക്കനാകാന്‍ ശ്രമിക്കുന്നോ?’

2

‘സ്വന്തം ജീവിതവും, എന്റെ ജീവിതവും, നമ്മുടെ മകളുടെ ജീവിതവും, ആ സ്ത്രീയുടെ ജീവിതവും, അവരുടെ ഭര്‍ത്താവിന്റെ ജീവിതവും, മക്കളുടെ ഭാവിയും എല്ലാം തകര്‍ത്തത് നിന്റേയും അവരുടെയും വെറും പ്രേമത്തിന് വേണ്ടിയാണെന്നത് നീ മറക്കരുത്. നിന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഞാനും, നമ്മുടെ മകളും ഇന്ന് തെരുവില്‍’, ആണ് എന്നും തനൂജ പറയുന്നു. ‘നീ നിന്റെ കാമുകിയേയും അവളുടെ മക്കളേയും ചേര്‍ത്ത് പിടിച്ച് ഏതോ നാട്ടില്‍…നീയാണോ നല്ലൊരു ഭര്‍ത്താവ്…?നീയാണോ നല്ലൊരു പിതാവ്…? നീയാണോ നല്ലൊരു കലാകാരന്‍…? മനുഷ്യനായാല്‍ ആദ്യം വേണ്ടത് സത്യസന്ധത…പിന്നെ വേണ്ടത് നല്ലൊരു സംസ്ക്കാരം… നിന്റെ സത്യസന്ധതയും, സംസ്ക്കാരവും നീ തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്… ഇനി ഞാനായിട്ട് ഒന്നും വിശദീകരിക്കേണ്ടല്ലോ?’എന്നും തനൂജ പോസ്റ്റിലൂടെ പറയുന്നു.

‘ഇന്ന് നിന്റെ ലൈവ് കാണും വരെ നമ്മുടെ മകളെക്കരുതി നിന്നോട് എല്ലാം ക്ഷമിച്ച് ഒരുമിച്ച് മുന്നോട്ട് ജീവിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. ഇനി നിന്നെ എനിക്കും എന്റെ മകള്‍ക്കും വേണ്ട. നീ എന്നേക്കാള്‍ എല്ലാമുള്ള ആ സ്ത്രീയോട് ഒപ്പം ജീവിച്ചോളൂ. നിനക്കും, അവർക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു. എന്റെ ശാപമല്ല നമ്മുടെ മകളുടെ മനസ്സിന്റെ വേദന നിനക്ക് നാശത്തിന് വഴിയാകാതിരിക്കട്ടെ’ എന്ന് പറഞ്ഞുകൊണ്ടാണ് തനൂജ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Video;

LEAVE A REPLY

Please enter your comment!
Please enter your name here