താനിപ്പോള്‍ സേഫ് ആണെന്ന് നടി കൃതി ഗാര്‍ഗ്. പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ഓഡീഷന്‍ നടക്കുന്നുണ്ടെന്ന പേരില്‍ കബളിപ്പിക്കപ്പെട്ട താരം സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ സേഫ് ആണെന്ന് അറിയിച്ചത്. ‘അര്‍ജുന്‍ റെഡ്ഡി’യുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡിയാണെന്നാണ് ആള്‍മാറാട്ടക്കാരന്‍ നടിയോടു പറഞ്ഞത്.
മുംബൈയിലെ എന്റെ വീട്ടില്‍ ഞാന്‍ സുരക്ഷിതയാണ്. ഒരു ആള്‍മാറാട്ടക്കാരന്‍ എന്നെ വിളിച്ചത് ശരിയാണ്. എന്റെ വീട്ടിലെത്തിയ ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മയങ്ങിപ്പോയി, ആള്‍മാറാട്ടക്കാരനെതിരെ പരാതിപ്പെടാന്‍ പോലീസില്‍ പോയ എന്റെ സംവിധായകനെ ഇത് ആശങ്കപ്പെടുത്തുകയും ചെയ്തു എന്ന് കൃതി പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പുറത്തുവിടരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
‘രാഹു’ സിനിമയുടെ പ്രമോഷനുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് മുംബൈയിലേക്ക് മടങ്ങേണ്ടതായിരുന്നു, ഇന്ന് വീട്ടിലെത്തി. ഒരു സിനിമാ പ്രോജക്റ്റുമായോ മറ്റെന്തെങ്കിലുമായോ ഇതിന് യാതൊരു ബന്ധവുമില്ലെന്നും കൃതി പറഞ്ഞു.