മലയാളസിനിമയിൽ ഒരുപാട് നല്ലകഥാപാത്രങ്ങൾ സമ്മാനിച്ച നായികയാണ് സംവൃത സുനിൽ. രസികൻ എന്ന സിനിമയിലൂടെയാണ് മലയാളസിനിമയിലേക്ക് വരുന്നത്. വിവാഹശേഷം സിനിമയിൽ നിന്ന് മാറിനിന്ന താരം ഈ അടുത്തിടയ്ക്ക് റിലീസ് ചെയ്‌ത സിനിമയിൽ വീണ്ടും നായികയായി എത്തി. ബിജു മേനോൻ നായകനായ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന സിനിമയിലാണ് എത്തിയത്. സംവൃതയുടെ തിരിച്ചുവരവിന് കാത്തിരുന്ന പ്രേക്ഷകർക്ക് ഒരു ഉത്സവം തന്നെയാണ്. നാല് വയസാണ് മകൻ അഗസ്ത്യക്ക്. ലാൽജോസിന്റെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ ജഡ്ജായും എത്തിയിരുന്നു.
ഈ അടുത്ത കാലത്താണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ഈ വിവരവും താരം സന്തോഷപൂർവമാണ് എല്ലാവരെയും അറിയിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മക്കൾക്കൊപ്പമുള്ള ചിത്രമാണ്. കൂടെയുള്ള കുറിപ്പും ഏറെ ശ്രദ്ധേയമാകുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ; “കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റീനിലാണെങ്കിലും എന്റെ കൈകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല. ഇത്ര വിഷമകരമായ കാലഘട്ടം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കുന്നതിൽ നന്ദിയുണ്ട്. ഞങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചോദിക്കുന്നവരോട് പറയാനുള്ളത് ഞങ്ങളിപ്പോൾ സുരക്ഷിതരാണെന്നാണ്. കാര്യങ്ങളെല്ലാം എത്രയും പെട്ടന്ന് സാധാരണ നിലയിലാകുമെന്ന് പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു”.