ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മിനിസ്‌ക്രീന്‍ താരം മേഘ്‌ന വിന്‍സെന്റിന്റെ വിവാഹ മോചന വാര്‍ത്തയാണ്. ഇപ്പോള്‍ ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 2017 ഏപ്രില്‍ മുപ്പതിനായിരുന്നു മേഘ്‌നയും ബിസിനസ്സുകാരനായ ഡോണും തമ്മിലുള്ള വിവാഹം. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ഡോണ്‍ പ്രതികരണം ഇങ്ങനെ;
ഞങ്ങള്‍ വിവാഹ മോചിതരായി എന്നത് സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം പിരിഞ്ഞത്. ഇപ്പോള്‍ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഇനി മുതല്‍ രണ്ടു വഴിയില്‍ സഞ്ചരിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. – ഡോണ്‍ പറയുന്നു. ലോകം കോവിഡ് 19 ഭീതിയില്‍ കഴിയുമ്പോള്‍ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വിഷമമുണ്ടെന്ന് ഡോണ്‍ പറയുന്നു.
‘ഞങ്ങള്‍ 2018 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ്. ഒരു വര്‍ഷത്തിനു ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതില്‍ ഒന്നുമില്ല. എങ്കിലും ഇപ്പോള്‍ ഈ വാര്‍ത്ത എവിടെ നിന്നു പൊങ്ങി വന്നു എന്നറിയില്ല. എന്തായാലും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പറ്റിയ കാലമല്ലല്ലോ.’ ഡോണ്‍ പറയുന്നു.