ബിഗ് ബോസ് രണ്ട് വിവാദം കൊണ്ടും,അല്ലാതെയും പ്രേക്ഷകരുടെ ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ സീസൺ ആയിരുന്നു. ഷോ അവസാനിച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇപ്പോളും ബിഗ് ബോസ് വിഷയങ്ങൾ അതിശയത്തോടും സന്തോഷത്തോടും കൂടിയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ബിഗ് ബോസിൽ പങ്കെടുത്ത താരങ്ങൾ തന്നെയാണ് ഒട്ടു മിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്ക് വയ്ക്കുന്നത്.ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് രേഷ്മയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റും ചിത്രങ്ങളും ആണ്.
പരീക്കുട്ടിക്ക് ആയിരുന്നു കണ്ണിനു ഇൻഫെക്ഷൻ ബാധിച്ചു ആദ്യമായി, പുറത്തുപോകേണ്ടി വന്നത്. എന്നാൽ പരീക്കുട്ടിക്ക് ശേഷം പടിപടിയായി ഒട്ടുമിക്ക ആളുകളെ എല്ലാം തന്നെ ഈ രോഗം ബാധിക്കുകയും ചെയ്തു. കണ്ണിന് അസുഖം ഭേദം ആയെങ്കിലും പിന്നീട് പരീക്കുട്ടിയ്ക്ക് ബിഗ് ബോസിലേക്ക് എത്താനും സാധിച്ചില്ല. വോട്ടിന്റെ അടിസ്ഥാനത്തിൽ പുറത്താവുകയായിരുന്നു.
പരീക്കുട്ടിയ്ക്ക് പിന്നാലെ മിക്ക ആളുകളെയും ബാധിച്ച ചെങ്കണ്ണ് ബാധ സാൻഡ്രയെയും, സുജോയേയും രഘുവിനെയും ഒരേ പോലെയാണ് ബാധിച്ചത്. കാരണം ബിഗ് ബോസ് വീട്ടിൽ ഈ മൂന്നുപേരും ആയിരുന്നു ഏറ്റവും കൂടുതൽ സമയം ചിലവിട്ടിരുന്നതും. അങ്ങിനെ ഇവർക്ക് പിന്നാലെ ദയ അശ്വതിയും, ഒപ്പം രേഷ്‌മ നായരും എലീനയും ഒക്കെ പടിപടിയായി ബിഗ് ബോസിൽ നിന്നും പുറത്തുപോയി നിൽക്കേണ്ടതായി വന്നു.
പുറത്തായ ആളുകൾ ഡോക്റ്റർമാരുടെ നിർദ്ദേശത്തെ തുടർന്ന് വിശ്രമത്തിൽ ആണ് എന്നാണ് ബിഗ് ബോസ് നൽകിയ വിശദീകരണം. മാത്രവുമല്ല എല്ലാവരെയും വേറെ വേറെ ആണ് താമസിപ്പിച്ചിരുന്നതെന്നും ആരുംതമ്മിൽ പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കുകയില്ലെന്നും വിശദീകരണവും നൽകി. പുറത്തു പോയി വന്നവരും ഇതേ അഭിപ്രായം തന്നെയാണ് പങ്ക് വച്ചത്. ആരും തമ്മിൽ യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നും, കാണാൻ പോലും സാധിക്കില്ലെന്നും ഷോയിൽ മടങ്ങിയെത്തിയ ശേഷം പ്രതികരണം നടത്തിയവരുണ്ട്.
ചെങ്കണ്ണിനെ തുടർന്ന് പുറത്തുപോയ ആളുകൾക്ക് തിരിച്ചെത്താൻ സാധിച്ചേക്കില്ല എന്ന അനുമാനത്തിൽ ആയിരുന്നു ആരാധകരും. കാരണം ബിഗ് ബോസ് റൂൾ അനുസരിച്ചു പുറത്തുപോയി തിരികെ വീട്ടിൽ എത്തണം എങ്കിൽ സമയക്രമം ഉണ്ടെന്നും, അല്ലെങ്കിൽ അത് ബിഗ് ബോസ് ഷോയുടെ ചട്ടങ്ങൾക്ക് വിരുദ്ധം ആണെന്നും മുൻ മത്സരാർത്ഥികൾ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം ആണ് ഷോയിൽ നിന്നും പുറത്തുപോയ ആളുകളിൽ പലരും തിരിച്ചെത്തിയത്.
രേഷ്മ ഇപ്പോൾ പങ്കിട്ട ചില ചിത്രങ്ങൾ ആണ് ആരാധകരിൽ സംശയം വർധിപ്പിച്ചത്.ഒരു കൺജക്റ്റിവിറ്റിസ് ഡിന്നർ പാർട്ടി എന്ന ക്യാപ്‌ഷൻ നൽകിയാണ് രേഷ്മ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. അപ്പോൾ വെവ്വേറെ റൂമുകളിൽ ആണ് താമസം എന്ന് പറഞ്ഞത് ഞങ്ങളെ പൊട്ടന്മാർ ആക്കാൻ വേണ്ടി പറഞ്ഞതായിരുന്നു അല്ലെ, ബിഗ് ബോസിനോട് ഉണ്ടായിരുന്ന വിശ്വാസം നഷ്ടപെട്ടു തുടങ്ങിയ അഭിപ്രായങ്ങൾ ആണ് ഇപ്പോൾ ആരാധകർ പറയുന്നത്. ചിത്രങ്ങൾ വൈറൽ ആയതിനു പിന്നാലെ പ്രേക്ഷകരുടെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. ഇൻസ്റ്റയിലൂടെയാണ് രേഷ്മ നായർ ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.