പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജു പത്രോസിന്റെ മാതാപിതാക്കളുടെ വാക്കുകളാണ്. മഞ്ജു പത്രോസും സിമി സാബുവും കൂടെ നടത്തുന്ന ബ്ലാക്കിസ് എന്ന യൂട്യൂബ് ചാനലിലാണ് ഇതിനെപറ്റി സംസാരിക്കുന്നത്. സിമി വ്ലോഗ് തുടങ്ങുന്നതേ ഒരുപക്ഷേ ഇത് ഈ ചാനലില്‍നിന്നുള്ള അവസാന വീഡിയോ ആയിരിക്കാമെന്നും പറഞ്ഞു കൊണ്ടാണ്.
മഞ്ജുവിന്റെ വീട്ടിലെത്തി അവരുടെ അമ്മയെയും അച്ഛനെയും മകന്‍ ബെര്‍ണാച്ചനെയും കണ്ട് അഭിപ്രായങ്ങള്‍ ചോദിക്കുന്നുണ്ട് സിമി. ‘ഇതാണ് എല്ലാവരും പറയുന്ന മഞ്ജുവിന്റെ കോളനി’ എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ വീട് വ്‌ളോഗര്‍ ചൂണ്ടിക്കാട്ടുന്നത്. വെട്ടിത്തുറന്ന് പ്രതികരിക്കുന്നത് മഞ്ജുവിന്റെ സ്വാഭാവിക പ്രതികരണരീതിയാണെന്ന് അവരുടെ അമ്മ പറയുന്നു. ‘പുറത്ത് നടക്കുന്നതൊന്നും അവള്‍ അറിയുന്നില്ല. ഇത് മൂലം ഞങ്ങളാണ് ആളുകളുടെ മുന്നില്‍ തല കുനിക്കേണ്ടി വരുന്നത്’, മഞ്ജുവിന്റെ അമ്മ കൂട്ടിച്ചേർക്കുന്നു, തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്നും അവര്‍ ചോദിക്കുന്നു. ഇങ്ങനെ പറഞ്ഞുനടക്കുന്നവർക്കെതിരെ കേസ് കൊടുക്കണമെന്നും ഇവർ പറയുന്നു.