ഞങ്ങളെ ആശ്വസിപ്പിച്ച് ഞങ്ങൾക്കായി പ്രാർത്ഥിച്ചവർക്ക് നന്ദി -ദിവ്യ ഉണ്ണി

223200656 196621765750245 8460223267057423976 n

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ അഭിനേത്രിയായ ദിവ്യ ഉണ്ണി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട് താരം. നൃത്തവിദ്യാലയവുമായി സജീവമാണ് താരം. വ്യക്തി ജീവിതത്തില്‍ അപ്രതീക്ഷിതമായി വലിയൊരു വേദനയിലൂടെ കടന്നുപോവേണ്ടി വന്നതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു.

അച്ഛന്റെ അപ്രതീക്ഷിത വിയോഗം അറിഞ്ഞ് തങ്ങളെ ആശ്വസിപ്പിക്കുകയും കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് താരം. നിങ്ങളുടെ സ്നേഹത്തിനും ദയയ്ക്കും അനുശോചന വാക്കുകൾക്കുമെല്ലാം നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും ഞങ്ങളുടെ കുടുംബത്തെ ചേർത്തുനിർത്തിയതിന് നന്ദി. ഞങ്ങൾക്ക് ലഭിച്ച ഓരോ ആശ്വാസ സന്ദേശത്തിനും നന്ദി പറയുന്നുവെന്നുമായിരുന്നു ദിവ്യ കുറിച്ചത്.

pjimage 16

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ദിവ്യയുടെ അച്ഛന്‍ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ വിടവാങ്ങിയത്. പൊന്നേത്ത് അമ്പലത്തിന്റെ ട്രസ്റ്റിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കുട്ടിക്കാലം മുതലേ മകളെ കലാരംഗത്തേക്ക് കൈപിടിച്ചെത്തിച്ചും പിന്നീടങ്ങോട്ട് സകല പിന്തുണയുമായി അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കിട്ട് ദിവ്യയും എത്താറുണ്ട്.

ബാലതാരമായാണ് ദിവ്യ ഉണ്ണിയുടെ സിനിമാപ്രവേശം. സഹനായികയില്‍ നിന്നും നായികയായി തുടക്കം കുറിച്ചപ്പോള്‍ മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം തുടങ്ങിയവര്‍കക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട് താരം. വിവാഹത്തോടെ അമേരിക്കയിലേക്ക് പോയതോടെയാണ് താരം സിനിമയില്‍ നിന്നും അകന്നത്. നാളുകള്‍ക്ക് ശേഷമായി കുടുംബസമേതം ഓണം ആഘോഷിച്ചതിനെക്കുറിച്ച് വാചാലയായും ദിവ്യ ഉണ്ണി എത്തിയിരുന്നു.

1260340 divya

17 വര്‍ഷത്തിന് ശേഷമായാണ് മാതാപിതാക്കള്‍ക്കൊപ്പം ഓണം ആഘോഷിച്ചത്. കുഞ്ഞുമകളായ മീനാക്ഷി ആദ്യത്തെ ഓണം ആഘോഷിച്ചത് തന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നുവെന്നും ദിവ്യ ഉണ്ണി കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അമ്മയുടെ യോഗത്തില്‍ ദിവ്യ ഉണ്ണിയും പങ്കെടുത്തിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കിട്ട് താരങ്ങളെല്ലാം എത്തിയിരുന്നു.

Screenshot 2021 12 22 222253
Previous articleകുമ്പളം ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽപന നടത്തുന്ന ഷഹ്രിൻ തുണയായി എം.എ യൂസഫലി.
Next articleഏഴാം മാസത്തിലേക്ക് കടന്നു; നിറവയറിൽ കച്ചേരി അവതരിപ്പിച്ചതിൽ സന്തോഷം… സോണിയ

LEAVE A REPLY

Please enter your comment!
Please enter your name here