ഞങ്ങളുടെ രാജകുമാരന് ഒരുവയസ്സ്; എത്ര പെട്ടെന്നാണ് മകനേ നീ വളർന്നത്; ക്യൂട്ട് ചിത്രങ്ങൾ വൈറൽ

Meghana Raj 1

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്. തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്.

244514086 608861900292975 2872835045079040327 n

ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

246844479 4596937040346065 6998999079717833223 n

മകന് പത്തുമാസം ആയ ശേഷമാണ് താരം മകന്റെ പേരിടൽ ചടങ്ങ് നടത്തിയത്, തന്റെ മകന്റെ പേരിടൽ ചങ്ങിനോട് അനുബന്ധിച്ചുള്ള വീഡിയോയും ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു, ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റായൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്. സംസ്കൃതത്തിൽ രാജകുമാരൻ എന്നാണ് ഈ വാക്കിന് അർത്ഥം.

247150560 1089945745078960 6985517328663888788 n

ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരിയ്ക്കുകയാണ് താരം.ഒന്നാം പിറന്നാൾ ദിനത്തിൽ മകനെ ചേർത്തുപിടിച്ചുള്ള ചിത്രവും ഒപ്പം ജന്മദിനാഘോഷതിന്റെ വീഡിയോയുമെല്ലാം താരം പങ്കുവെച്ചിട്ടുണ്ട്. “നീയാണ് ഞങ്ങളുടെ ലോകം, സന്തോഷം, ഞങ്ങളുടെ എല്ലാം, ചീരു, നമ്മുടെ കുഞ്ഞു രാജകുമാരന് ഒന്നാം പിറന്നാൾ. നീ ഇത്ര വേഗം വലുതായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. പ്രിയപ്പെട്ട മകനെ നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. നിനക്ക് പിറന്നാൾ ആശംസകൾ,”- മേഘ്ന കുറിച്ചു.

r57i

നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഒരു ചിൽഡ്രൻസ് അമ്യൂസ്‌മെന്റ് പാർക്ക് ആണ് ബെർത്ഡേയ് സെലിബ്രെഷന്റെ വേദി. കേക്ക് കട്ടിങ് ഉൾപ്പെടെയുള്ള ചടങ്ങുകളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഉണ്ടായിരുന്നു.

246780657 308579800706206 7416733785417634275 n
Previous articleഇനിയാർക്കും ഈ അബദ്ധം പറ്റരുത്; ക്യാന്‍സര്‍ അനുഭവം പങ്കുവച്ച് ലക്ഷ്മി
Next articleആനന്ദത്തിലെ ‘കുപ്പി’ വിവാഹിതനാകുന്നു; ഇനി ആനന്ദമേ എന്ന് താരം.!

LEAVE A REPLY

Please enter your comment!
Please enter your name here