കൂട്ടുകാരിയുടെ ആവശ്യപ്രകാരം മ രിച്ചു പോയ അച്ഛന്റെ ചിത്രം കുടുംബ ഫൊട്ടോയിലേക്ക് ചേർത്തുവച്ച സന്തോഷ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. കൂട്ടുകാരിയുടെ പപ്പയോടുള്ള സ്നേഹവും ആ നഷ്ടത്തിന്റെ ആഴവും തിരിച്ചറിഞ്ഞ് ഫൊട്ടോ എഡിറ്റ് ചെയ്തത് അജില ജനീഷാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ആ ഹൃദ്യമായ കാഴ്ച അജില പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്, കുറിപ്പിന്റെ പൂർണരൂപം; അഞ്ചു വർഷങ്ങൾക്ക് മുൻപ് മ രിച്ചു പോയ പപ്പയെ, അവരുടെ ഫാമിലി ഫോട്ടോയിൽ add ചെയ്‌തു തരാമോ എന്നു ചോദിച്ചാണ് നിധിന വിളിച്ചത്. ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ടെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രത്യേകതയുണ്ടായിരുന്നു. കാരണം തലശ്ശേരി കോൺവെൻ്റ് ഹോസ്റ്റലിൽ ഞങ്ങൾ അടിച്ചു പൊളിച്ചു തകർക്കുമ്പോളായിരുന്നു അവളുടെ പപ്പയുടെ പെട്ടെന്നുള്ള വിയോഗം.
അന്ന് മൂന്ന് പെൺകുട്ടികളും അമ്മയും മാത്രമുള്ള ആ കുടുംബത്തിന്റെ സങ്കടം നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ടും, അവർക്ക് പാപ്പയോടുള്ള അടുപ്പവും ഇന്നും അവർക്കുള്ള മിസ്സിങ്ങും മനസ്സിലാക്കിയിട്ടുള്ളത് കൊണ്ടും എനിക്ക് അതൊരു വെല്ലു വിളി തന്നെയായിരുന്നു. ഒത്തിരി സമയമെടുത്ത്, ഒത്തിരി സ്നേഹത്തോടെ ചെയ്ത വർക്ക് ആണ്… Ajila Janish