ഞെട്ടലോടെയായിരുന്നു നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മര ണവാര്‍ത്ത പ്രേക്ഷകര്‍ അറിഞ്ഞത്. നിരവധിപേരാണ് മ രണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. നടൻ രജനീകാന്ത് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. രംഭ, ഖുശ്ബു, സുന്ദർ സി., പ്രഭുദേവ, ലക്ഷ്മി, ബ്രന്ദ, സ്നേഹ, റഹ്മാൻ, നാസർ, മൻസൂർ അലിഖാൻ തുടങ്ങി നിരവധിപ്പേർ മീനയെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, വിദ്യാസാഗറിന്റെ മ രണവാർത്തയാണ് പിന്നീട് പുറത്തെത്തിയത്.
കഴിഞ്ഞ് കുറച്ചു വർഷങ്ങളായി ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിട്ടിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഈ വർഷം ജനുവരിയിൽ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ നിന്ന് സുഖം പ്രാപിച്ചെങ്കിലും അതിനുശേഷം ആരോഗ്യനില മോശമാകുകയായിരുന്നു.
ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയിട്ടായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചു വന്നിരുന്നത്. 2009 ജൂലൈ പന്ത്രണ്ടാം തീയതി ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. നൈനിക എന്നു പേരുള്ള ഒരു മകളാണ് ഇവർക്കുള്ളത്. ദളപതി വിജയുടെ മകളായി ‘തെറി’ സിനിമയിൽ നൈനിക അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഗ്രഹമായിരുന്നു വിദ്യസാഗറെന്നും വിഷമഘട്ടത്തില്‍ പിന്തുണയുമായെത്തിയ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും മീന കുറിച്ചു.
താങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് എന്നെന്നേയ്ക്കുമായി ഞങ്ങളില്‍ നിന്ന് അകന്നുപോയി. ഞങ്ങളുടെയെല്ലാം മനസ്സില്‍ എന്ന താങ്കളുണ്ടായിരിക്കും. സ്നേഹവും പ്രാര്‍ഥനയും അറിയിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവര്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കടുംബവും ഈ അവസരത്തില്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ പിന്തുണ ആവശ്യമാണ്. സ്നേഹവും കരുതലും പിന്തുണയും ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാല്‍ ഞങ്ങള്‍ വളരെ കൃതാര്‍ഥരാണ്. ആ സ്നേഹം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു- മീന കുറിച്ചു.