ഞങ്ങളുടെ കുടുംബം വലുതാകാൻ പോകുന്നു; മറ്റേർണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ച് സൗഭാഗ്യയും അർജുനും

Sowbhagya Venkitesh 7

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ. അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്. നടി താരകല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത്. സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്.

Sowbhagya Venkitesh 5

ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. അമ്മയെ പോലെ മികച്ച നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. അനേകം നൃത്ത വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വിഡിയോകളെല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറലാകുന്നത്.

Sowbhagya Venkitesh 6

കുടുംബത്തിലെ പുതിയ അഥിതിക്കായി കാത്തിരിക്കുകയാണ് ഇരുവരും. താരത്തിന്റെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. നിറവയറിൽ ചുവന്ന ഗൗണിൽ അതീവ സുന്ദരി ആയിട്ടാണ് സൗഭാഗ്യ ഫോട്ടോയിൽ.

Sowbhagya Venkitesh 4

അർജുനും സൗഭാഗ്യയും തങ്ങളുടെ പൊന്നോമനക്കായി കാത്തിരിക്കുകയാണ്.“ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും കുട്ടിയുടെ ഒരു ചെറിയ കിക്ക് മതി എല്ലാം ശരിയാവാൻ” എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. ഓരോതവണ കുട്ടി ചവിട്ടുമ്പോഴും നിങ്ങൾ ഒറ്റയ്ക്കല്ല എന്ന തോന്നൽ നിങ്ങൾക്ക് ഉണ്ടാവുകയാണ് എന്നാണ് താരം കുറിച്ചത്.

Sowbhagya Venkitesh 2

നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങളെല്ലാം വൈറലായി മാറി. നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. തൻസ് കൗച്ചർ ആണ് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. സീമ വിനീത് ആണ് സൗഭാഗ്യയെ കൂടുതൽ സുന്ദരിയാക്കിയത്. oswinz ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Sowbhagya Venkitesh 3
Sowbhagya Venkitesh 1
Previous articleപ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി ആലിസ് ക്രിസ്റ്റി; വിഡിയോ
Next articleപുതിയ യോഗ ട്രൈനർ; യോഗാ മാറ്റിൽ കയറി കുസൃതി കാട്ടുന്ന നില.!

LEAVE A REPLY

Please enter your comment!
Please enter your name here