കേരള ജനത ഞെട്ടലോടെ കണ്ട ഒരു കൊലപാതക പരമ്പരയായിരുന്നു കൂടത്തായി ജോളി നടത്തിയ കൊലകൾ. ഇതിനെ ആസ്‌പദമാക്കി സിനിമ ഒരുക്കുമെന്നും ഇതിൽ ജോളിയായി തൻ അഭനയിക്കുമെന്നും സിനിമ സീരിയൽ നടി ഡിനി ഡാനിയേൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഡിനിയും ജോളിയെ പോലെ ഒരു ക്രിമിനൽ കേസിൽ അകത്തുപോകുന്ന ഘട്ടത്തിലാണ്. കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിയാണ് ഡിനിയിപ്പോൾ. ജീവിത പങ്കാളിയായ എസ് ജി വിനയൻ എന്ന ആൾക്കുവേണ്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തെന്ന് പരാതിയിൽ രണ്ടാം പ്രതിയായ ഡിനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിനയാണ് കേസിൽ ഒന്നാംപ്രതി രണ്ടുപേർക്കും എതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
എറണാകുളത്തു ഇവർ താമസിച്ചിരുന്ന വില്ലയിൽ വെച്ചു ഒരു കുടുംബസുഹൃത്തിന്റെ മകളെയാണ് വിനയൻ പിടിപ്പിച്ചത്. ഇതിനു ഒത്താശ ചെയിതു എന്നതാണ് ഡിനിക്കു എതിരെ ഉള്ള കുറ്റം. ഈ മാസം ആദ്യമാണ് കൊച്ചിയിൽ ഡിനിയും വിനയനും വാടകയ്ക്ക് താമസിക്കുന്ന വില്ലയിൽ വച്ച് പീഡനം നടത്തിയത്. പെൺകുട്ടിയുടെ മാതാവിനെ ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് അടുത്തുകൂട്ടുകയായിരുന്നു. ഡിനിയിലൂടെ ഈ സുഹൃത്ത് ബന്ധം വളർന്നു. ഒരു ദിവസം പെൺകുട്ടിയും അമ്മയും വിനയന്റെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനം നടന്നത്. ഭക്ഷണം കഴിക്കാം എന്നുപറഞ്ഞു കുട്ടിയുടെ മാതാവിനെയും കൊണ്ട് ഡിനി പുറത്ത് പോയപ്പോഴാണ് വിനയൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. മക്കളെ തനിച്ചാക്കി പോകാൻ മടികാണിച്ചാ മാതാവിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തെ കുറിച്ചു അമ്മ അറിഞ്ഞിരുന്നില്ല മൂന്നു ആഴ്ചയോളം പെൺകുട്ടി സ്കൂളിൽ പോയിരുന്നതും ഇല്ല, പരീക്ഷയുടെ റിവിഷൻ ആണ് എന്നാണ് കുട്ടി പ്രതികരിച്ചത്.
ഇതിനുശേഷം ഈ മാസം ആറാം തിയതി സ്ക്കൂൾ പോയ പെൺകുട്ടി ആദ്യപകരോടു കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. ആദ്യപകർ കുട്ടിയുടെ മാതാവിനെയും ചൈൽഡ് ലൈൻ അധികൃതരെയും വിവരം അറിയിച്ചു. പീഡനത്തിനു പുറമെ പെൺകുട്ടിയെ കൂരമായി ഭീഷണി പെടുത്തുകയും വിനയൻ ചെയ്തിരുന്നുയെന്നാണ് പുറത്തു വരുന്ന വിവരം. കുട്ടിയുടെ ചിത്രങ്ങൾ കൈയിട്ടുണ്ടെന്നും മറൈൻ ഡ്രൈവിൽ വരണമെന്നും സിനിമയിൽ അവസരം നൽകാനുള്ള ഷൂട്ട് യെന്നുമാണ് ഭീഷണിപ്പെടുത്തിയത്. സ്ഥലത്തു എത്തിയില്ലയെക്കിൽ ഫോട്ടോ പുറത്തുവിടും യെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറയുന്നു.