തമിഴ്നാട്ടിലെ ഹോട്ടലിൽ, പോലീസ് ഉദ്യോഗസ്ഥർ ജോലിക്കാരെയും ഭക്ഷ്യ ഭക്ഷണം കഴിക്കാനെത്തിയ വരെയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ കോയമ്പത്തൂരിലാണ് സംഭവം.
ഹോട്ടൽ ജീവനക്കാരേയും ഭക്ഷണം കഴിക്കാനെത്തിയവരെയും സബ്ഇൻസ്പെക്ടർ ലാത്തികൊണ്ട് തല്ലുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസുകാർ നിരന്തരം കൈക്കൂലി ആവശ്യപ്പെടാറുണ്ട് എന്ന് കടയുടമയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞാഴ്ച ഒര്‍ഡര്‍ അനുസരിച്ച് ഭക്ഷണം നല്‍കിയ ശേഷം പണം നൽകിയില്ല, പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
TN: A hotel owner in Coimbatore files complaint against a Sub-Inspector alleging that he assaulted hotel workers&customers, yesterday
— ANI (@ANI) April 12, 2021
"Police ask for bribe too often.Last week this SI ordered food but didn't pay for it.When asked to pay, he threatened",owner says
Source: CCTV pic.twitter.com/hDXOFRcs7R