പ്രശസ്ത മലയാളം സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ സിനിമയിൽ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനാണ്. അസിൻ അഭിനയിച്ച ഗജിനി എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഈ ചിത്രവും വൻ വിജയമായിരുന്നു.
ഈ ചിത്രം ഹിന്ദിയിലേയ്ക്ക് വിവർത്തനം ചെയ്ത് ഗജിനി എന്ന് പേരിൽ അമീർ ഖാൻ നായകനായി പുറത്തിറങ്ങുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമ്മയെ അസിൻ 2016 ജനുവരിയിലാണ് വിവാഹം ചെയ്തത്.
വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. അറിന്‍ റാഇന്‍ എന്നാണ് മകളുടെ പൂര്‍ണമായ പേര്. പ്രശസ്ത വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. വിവാഹ ശേഷം ഭർത്താവിനോടൊപ്പം അസിൻ ഡൽഹിയിലാണ് താമസം.
ഇപ്പോഴിതാ അറിന്റെ പുതിയ ചിത്രങ്ങളും ക്യൂട്ട് വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അസിനും അറിനും തമ്മിലുള്ള രൂപ സാദൃശ്യമാണ് പുതിയ ചിത്രങ്ങളിലും ആരാധകർ കണ്ടെത്തുന്നത്. ഇത് ജൂനിയർ അസിൻ എന്നാണ് ആരാധകർ ചിത്രത്തിനു കുറിക്കുന്ന കമന്റുകളിൽ ഏറെയും.