
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസി’ൽ ലിച്ചി എന്ന കഥാപാത്രമായി രംഗപ്രവേശം ചെയ്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നടിയുടെ വിളിപ്പേര് തന്നെ ലിച്ചിയെന്നാകുകയായിരുന്നു. പിന്നീട് സൂപ്പര്‍ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം വരെ അഭിനയിച്ച നടിയുടെ പുതിയ സിനിമ ‘തിരിമാലി’യാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ അന്ന രാജന് പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. നടി വിവാഹിതയാവുകയാണോ എന്ന ചോദ്യവുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. ഇൻസ്റ്റയിൽ ഏറെ സജീവമായ അന്ന പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയിൽ സംശയങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അന്നയുടെ പിന്നില്‍ ആരോ ഒളിച്ചുനിൽക്കുന്നതായാണ് ചിത്രങ്ങളിലുള്ളത്.

പുറകിൽ നിൽക്കുന്നയാളുടെ കണ്ണുകള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളു. മാത്രമല്ല ഇരുവരും കൈകള്‍ കോര്‍ത്ത് പിടിച്ചിട്ടുമുണ്ട്. രസകരമായ ക്യാപ്ഷനും ഹാഷ് ടാഗുകളും അന്ന ചിത്രത്തോടൊപ്പം കൊടുത്തിട്ടുമുണ്ട്. ‘മങ്ങിയ ചിത്രങ്ങള്‍ ജീവിതത്തിലെ നിരവധി രഹസ്യങ്ങള്‍ വെളിപ്പെടുത്തിയേക്കാം’ എന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. എന്റെ ജീവിതം, എന്റെ തേനീച്ച എന്നൊക്കെയുള്ള ഹാഷ് ടാഗുകളുമുണ്ട്.
താരം പ്രണയിക്കുന്നയാളെയാണ് പുറകിൽ ഒളിപ്പിച്ചിരിക്കുന്നതെന്ന സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. നിരവധി കമന്റുകളും ചിത്രങ്ങൾക്ക് താഴെയുണ്ട്. ഒരുപാട് ആളുകളുടെ ഹൃദയം തകര്‍ന്ന നിമിഷം, അന്നയുടെ കാമുകനാണോ, ആ കണ്ണുകൾ മനോഹരമാണ്, സംതിങ് ഫിഷീ, ആര്‍ജെ മാത്തുക്കുട്ടി അല്ലേ തുടങ്ങി നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.