ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് കരിക്കിന്‍റെ സ്വന്തം ജോര്‍ജ്ജ്.! ആശംസകളുമായി പ്രേക്ഷകർ; ഫോട്ടോസ് പങ്കുവെച്ചു താരം..

മലയാളത്തിലെ സൂപ്പര്‍ഹിറ്റായ കരിക്ക് എന്ന വെബ് സീരിസിലെ താരമാണ് അനു കെ അനിയന്‍. കരിക്കിന്റെ തേരാ പേരാ സീരിസിലെ ജോര്‍ജ് എന്ന കഥാപാത്രത്തിലൂടെയാണ് അനു കെ. അനിയന്‍ മലയാളികള്‍ക്ക് പ്രിയങ്കരാനാകുന്നത്. 2019ല്‍ അര്‍ജന്റീന ഫാന്‍സ് കോട്ടൂര്‍കടവ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു.

292719864 607197177484655 2819009116433401174 n

അതിനു ശേഷം സീരിസുകൾ പലതും വന്നുപൊയെങ്കിലും അനു മലയാളികൾക്ക് ഇന്നും ജോർജാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പുതിയ കാർ സ്വന്തമാക്കിയ വിവരമാണ്. അനു തന്നെയാണ് ഈ വിവരം അറിയിച്ചത്.

292792407 1478339409283250 5830469861301549289 n

തന്റെ ജീവിതത്തിലെ ഒരു സന്തോഷവാർത്ത തന്നെയായിരുന്നു ഇത്. ഇൻസ്റ്റാഗ്രാമിൽ കൂടെ കാറിനൊപ്പം നിൽക്കുന്ന ഫോട്ടോകളും പോസ്റ്റ്‌ ചെയ്ത്തു. ചില സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’ ആണ് താരം ഫോട്ടോകൾക്ക് ഒപ്പം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കിയയുടെ ചെറു എസ്‍യുവി സോണറ്റാണ് അനുവിന്റെ ആദ്യ കാർ.

292716370 783728639737212 8352721167905213199 n
Previous articleകേരളത്തിലെ യുവജന നേതാക്കന്മാരിൽ ശ്രദ്ധേയരായ രണ്ട് സഖാക്കൾ മാതൃകാപരമായി ഒരുമിച്ച് ചേരുന്നു; തിരുവനന്തപുരം മേയർക്ക് ആശംസയുമായി കൊച്ചി മേയർ..
Next article‘എന്റെ ഭാര്യക്ക് വണ്ണമുണ്ട്, അതെ എന്റെ ഭാര്യ തടിച്ചിയാണ്, അത് ഞാന്‍ സഹിച്ചോളാം;’ ബോഡിഷെയ്മിങ് നടത്തുന്നവർക്ക് നല്ല മറുപടി കൊടുത്തു സുജിത്ത് ഭക്തൻ.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here