2015 ല്‍ റഷ്യയില്‍ നടന്ന ലോക റെയില്‍വേ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയം നേടിതന്നത് കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ പ്രകടനമായിരുന്നു. ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ഇന്ത്യ ആ മിന്നും വിജയം നേടിയത്. മനു ജോസഫ് തന്റെ അച്ഛനെ കുറിച്ച്, അച്ഛന്റെ ജന്മദിനത്തിൽ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
മനു ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ;
അപ്പന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഏഴാം ക്ലാസിൽ വച്ച് പഠിപ്പ് നിർത്തേണ്ടി വന്നു എന്നുള്ളതാണ്. എങ്കിലും വായനാശീലത്തിൽ അപ്പനുള്ള താത്പര്യം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ ഇന്നോളം പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല ആഗ്രഹങ്ങൾ ഒന്നും തന്നെ നടത്തി തരാതെയും ഇരുന്നിട്ടില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഒരു ദിവസം പപ്പ വീട്ടിലേക്ക് കേറി വന്നത് ഒരു വോളീബോളുമായാണ്. അന്നാ ബോളിന് വലിയ പ്രാധാന്യം ഇല്ലായിരുന്നു.
ക്രിക്കറ്റ് ബാറ്റും സ്റ്റംപർ ബോളുമായിരുന്നു അന്നത്തെ താരങ്ങൾ. പിന്നെയും രണ്ട് വർഷങ്ങൾക്ക് ശേഷമാണ് വോളിബോളിന്റെ ലോകത്തേക്ക് വളരെ അപ്രതീക്ഷിതമായി വന്നെത്തിയത്. പ്ലസ് ടു പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് കോഴിക്കോട് സായിലേക്ക് വണ്ടി കേറുമ്പോൾ പഠനത്തേക്കാൾ മകന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ച, ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള എല്ലാ പ്രതിസന്ധി ഘട്ടങ്ങളേയും ചിരിച്ച് കൊണ്ട് നേരിട്ട, നേരിടാൻ പഠിപ്പിച്ച, ജീവിക്കാൻ കാശല്ല ധൈര്യമാണ് വേണ്ടത് എന്നു പറഞ്ഞ് ജീവതത്തിലുടെ നീളം കട്ടക്ക് കൂടെ നിന്ന അപ്പനാണെന്റ ഹീറോ. പപ്പക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ഉമ്മകൾ????