ജിം ട്രൈനെർക്ക് 73 ലക്ഷത്തിന്റെ എസ് യു വി സമ്മാനമായി നൽകി നടൻ പ്രഭാസ്

താരങ്ങൾ തങ്ങളുടെ ഗുരുക്കൾക്ക്‌ സ്നേഹ സമ്മാനങ്ങൾ നൽകുക പതിവാണ്. പലതും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് തന്റെ ജിം പരിശീലകന് 73 ലക്ഷം രൂപ വിലവരുന്ന ആഡംബരവാഹനം സമ്മാനം നൽകുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്.

118805567 127669405713573 5408978697350324526 n

മുന്‍ ബോഡി ബില്‍ഡറും 2010ല്‍ മിസ്റ്റര്‍ വേള്‍ഡ് പട്ടം സ്വന്തമാക്കുകയും ചെയ്ത ലക്ഷ്മണിന് സമ്മാനം നൽകിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഏറ്റവും കൂടിയ റേഞ്ച് റോവറിന്റെ വാഹനങ്ങളിലൊന്നായ വേളാർ ആണ് പ്രഭാസ് എടുത്തിരിക്കുന്നത്.

118626017 127669422380238 8680796290020455760 n

ഇതിന്റെ എക്സ് ഷോറൂം വില ഏകദേശം 73.30 ലക്ഷം രൂപയാണ്. പെട്രോൾ എന്‍ജിനോടെ മാത്രമാണ് വേളാർ വിപണിയിലെത്തുന്നത്. 7.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. ഇത് ആദ്യമായാണ് ഇത്രയും വിലയുള്ള സമ്മാനം നൽകുന്നത്.

118854045 127669379046909 8939011347034065685 n
118652307 127669449046902 4380267510073531234 n
Previous articleമെഗാസ്റ്റാറിന് സൂപ്പർസ്റ്റാറിന്റെ പിറന്നാൾ ആശംസകൾ; ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകൾ
Next articleഅമ്മയുടെ ജീവൻ രക്ഷിച്ച് അഞ്ച് വയസുകാരൻ; സൂപ്പർ ഹീറോയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here