ബിഗ്‌ബോസ് എന്ന ടെലിവിഷൻ ഗെയിം ഷോയിൽ പങ്കെടുത്ത മത്സരാർത്ഥി ആയിരുന്നു ജസ്ല മാടശ്ശേരി. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് കൊണ്ട് തന്റെ വ്യക്തമായ നിലപാടുകൾ അറിയിക്കുകയും തെറ്റായ കാര്യങ്ങൾക്കെതിരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്ന ജസ്ല സോഷ്യൽ മീഡിയകളിൽ പ്രശസ്തയാണ്.
അന്പതുദിവസം കഴിഞ്ഞ് മുന്പോട് പോകുന്ന ബിഗ്‌ബോസ് മത്സരത്തിൽ കഴിഞ്ഞ ദിവസമാണ് ജസ്ല പുറത്തായത്. ജസ്ലയോടൊപ്പം സൂരജും പുറത്തായിരുന്നു. വൈൽഡ് കാർഡ് എൻട്രി വഴി അകത്ത് കയറിയ ജസ്ല ദയയുടെ ഒപ്പം ആണ് ബിഗ്‌ബോസിൽ മത്സരിക്കാനെത്തുന്നത്. രജിത് കുമാറിനെ തകർക്കുവാൻ ഏറ്റവും കൂടുതൽ ശ്രമിച്ചതും ജസ്ലയായിരുന്നു . ബിഗ്‌ബോസിൽ ശക്തമായ ഒരു മത്സരം തന്നെ കാഴ്ച വെച്ച ജസ്ല നല്ലൊരു മത്സരാർത്ഥി കൂടെയായിരുന്നു.
പുറത്തായ ജസ്ലക്ക് എയർപോർട്ടിൽ കിട്ടിയ വമ്പൻ സ്വീകരണം ആണ് ഇപ്പോൾ പ്രേക്ഷകരുടെ കണ്ണ് തളിക്കുന്നത്. സുഹൃത്തുക്കളും ആരാധകര് ഉള്പടെ വലിയൊരു കൂട്ടം തന്നെയാണ് എയർപോർട്ടിൽ ജസ്ലക്കായി കാത്തിരുന്നത്. പൂക്കളും മാലകളും ഒക്കെയായി ജസ്ലയെ സ്വീകരിച്ച സുഹുര്താക്കളെയും ആരാധകരെയും കണ്ട അവിടെയുള്ള ജനങ്ങൾ ഒന്ന് വിസ്മയിച്ചു. വലിയൊരു അത്ഭുതത്തോടുകൂടി തന്നെയാണ് ജസ്ലയും ഈ വരവേൽപിനെ നേരിട്ടത്.
രജിത് കുമാറിന് നേരെയുള്ള മത്സരത്തിൽ ജസ്ലക്കെതിരെ സോഷ്യൽ മീഡിയകളിൽ ഒരുപാട് പ്രെക്ഷോഭങ്ങളും ഒക്കെ നടന്നിരുന്നു. ബിഗ്‌ബോസിൽ അസുഖങ്ങൾ കാരണം പിന്മാറിയ മത്സരാർത്ഥികൾ തിരികെ വന്നത് മത്സരം കൂടുതൽ ഊർജസ്വലമാക്കും എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.