ലോകപ്രശ്തിസ്ഥനായ കനേഡിയൻ ഗായകൻ ജസ്റ്റിന്‍ ബീബറിന്റെ പ്രശസ്ത ഗാനം ആയ ബേബി…ബേബി..ഓ…എന്ന ഗാനം തകര്‍ത്ത് പാടിയിരിക്കുകയാണ് കര്‍ണാടകയിലെ ഒരു സാധാരണ കര്‍ഷകന്‍. ലുങ്കിയും ഷര്‍ട്ടും ധരിച്ച് വയലില്‍ പണിയെടുത്ത് കൊണ്ടിരിക്കുന്നതിനിടെയാണ് കര്‍ഷകന്‍ പാട്ടുപാടുന്നത് യെന്നു ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
എംഎസ് ഇസൈ പള്ളി എന്നയാളാണ് കര്‍ഷകൻ പാട്ടു പാടുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിനോടകം തന്നെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജസ്റ്റിൻ ബീബറിന്റെ ഹിറ്റ് ലിസ്റ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് 2009ല്‍ പുറത്തിറങ്ങിയ ബേബി എന്ന ഗാനം. കർഷകൻ മൊബൈലില്‍ ബേബി ഗാനത്തിന്റെ മ്യൂസിക്ക് വച്ചതിന് ശേഷം, തന്റേതായ ശൈലിയിലാണ് കര്‍ഷകന്‍ പാട്ട് പാടുന്നത്. ഗാനത്തിന്റെ വരികളും താളവും തെറ്റിക്കാതെ ഏകദേശം ബീബറിന്റേത് പോലെ അതെ ശൈലിയിൽ തന്നെയാണ് കര്‍ഷകന്‍ പാടുന്നത്.