Home News Updates ജയിലിൽ വെച്ച് ജീവൻ അവസാനിപ്പിക്കാൻ ശ്രമം..! ജോളിയുടെ വിശദീകരണം വിശ്വസിക്കാതെ പോലീസ്

ജയിലിൽ വെച്ച് ജീവൻ അവസാനിപ്പിക്കാൻ ശ്രമം..! ജോളിയുടെ വിശദീകരണം വിശ്വസിക്കാതെ പോലീസ്

0
ജയിലിൽ വെച്ച് ജീവൻ അവസാനിപ്പിക്കാൻ ശ്രമം..! ജോളിയുടെ വിശദീകരണം വിശ്വസിക്കാതെ പോലീസ്

ജയിലിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോളിയുടെ വിശദീകരണം വിശ്വസിക്കാതെ പോലീസ്. ജോളി ജയിലിൽ കൈഞരമ്പ് മുറിക്കാൻ ഉപയോഗിച്ച വസ്തുവിനെ സംബന്ധിച്ച് അവ്യക്തതയാണ് ഇപ്പോഴും. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ച് ടൈലിൽ ഉരച്ച് വലുതാക്കിയെന്ന് ജോളി പോലീസിന് നൽകിയ മൊഴി. എന്നാൽ ഇത് പോലീസ് വശ്വസിച്ചിട്ടില്ല.

മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് പോലീസ് ജോളിയുടെ മൊഴിയെടുത്തത്. ജയിൽ അധികൃതർ ജോളിയുടെ സെല്ലിൽ കൂടുതൽ പരിശോധന നടത്തി. എന്നാൽ മുറിവുണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കൾ ഒന്നും സെല്ലിൽ നിന്ന് കണ്ടെത്താനായില്ല. ആത്മഹത്യ പ്രവണത കാണിച്ചിരുന്ന ജോളിയുടെ സുരക്ഷയെ മുൻ നിർത്തി മറ്റ് മൂന്ന് പേർക്ക് ഒപ്പമാണ് സെല്ലിൽ ജോളിയെ പാർപ്പിച്ചിരുന്നത്.

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതിയായ ജോളിയെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം ജോളിയെ എത്തിച്ചത്. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നിലയിൽ ആശങ്കകളില്ലെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here