ജയറാമിന്‍റെ മകൾ വിവാഹിതയാകാൻ ഒരുങ്ങുകയാണോ? ഇൻസ്റ്റയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഈ സംശയത്തിനാധാരം. ഇൻസ്റ്റയിൽ താരം പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ചിത്രങ്ങൾ കണ്ടതോടെ താരപുത്രിയുടെ വിവാഹമായോ എന്നുൾപ്പെടെ സോഷ്യൽമീഡിയയിൽ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പക്ഷേ സംഭവത്തിന് പിന്നിൽ രസകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്.
ഹല്‍ദി ആഘോഷത്തിന്‍റെ ചില ചിത്രങ്ങളാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്.. മഞ്ഞ നിറമുള്ള വസ്ത്രമണിഞ്ഞ് ജമന്തി പൂക്കളുടെയൊക്കെ അകമ്പടിയോടെ അതീവ സന്തോഷവതിയായിരിക്കുന്ന താരമാണ് ചിത്രത്തിലുള്ളത്. ഒറ്റനോട്ടത്തിൽ മാളവികയുടെ ഹൽദി ആഘോഷമാണെന്നേ ഏവര്‍ക്കും തോന്നൂ. എന്നാൽ സംഗതിയുടെ കിടപ്പുവശം അങ്ങനെയല്ല. ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്ന്. വേദിക ഫാഷനുവേണ്ടിയുള്ള ഒരു ഫോട്ടോഷൂട്ട് മാത്രം. ഇതോടെ അയ്യോ പറ്റിച്ചതാണല്ലേ എന്നൊക്കെ ആരാധകര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.
പ്രെറ്റി ലുക്ക്, സിൻഡ്രെല്ല ലുക്ക് എന്നൊക്കെ പറഞ്ഞ് നിരവധി കമന്‍റുകളാണ് പുതിയ ഹല്‍ദി ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഡലിങ് രംഗത്ത് മാളവികയ്ക്ക് ഭാവി ഉണ്ടെന്നുമൊക്കെ ചിലര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന് കുറിക്കാനും മാളവിക മറന്നിട്ടില്ല.