ജയരാജനും മാധ്യമപ്രവർത്തകരും തമ്മിൽ പൊരിഞ്ഞ പോരാട്ടം, ഇടയിൽ കയറി വന്ന കുഞ്ഞു മാവേലി; വിഡിയോ

മന്ത്രി ഇ പി ജയരാജനും മാധ്യമപ്രവർത്തകരും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണവും വിവാദ കമ്പിനിയുമൊക്കെയാണ് ചർച്ചാ വിഷയം.

അങ്ങനെ കത്തിക്കയറുന്നതിനിടെയിലാണ് ദേ കതകും തുറന്ന് ഒരു മാവേലി ഉമ്മറത്തേക്ക്. അതും കൈയിലൊരു സാനിറ്റൈസറുമായി… ക്യാമറക്കണ്ണുകളെല്ലാം ആ കുഞ്ഞൻ മാവേലിയിലേക്ക് തിരിഞ്ഞു.

മന്ത്രിയുടെ കൊച്ചുമകൻ തൃകയ് സ്‌കൂളിലെ ഓൺലൈൻ ഫോട്ടോഷൂട്ടിന് വേഷം കെട്ടി നിൽക്കുന്നതിടെയാണ് ഈ എൻട്രി. വാർത്താ സമ്മേളനത്തിനിടയിൽ കയറി വന്ന് സാനിറ്റൈസർ നൽകി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കിടയിലും മന്ത്രിയുടെ സുരക്ഷ മാവേലി ഉറപ്പിച്ചു.

Previous article‘പാടിയുറക്കാൻ യച്ചി വന്നല്ലോ’; ‘പണി പാളീലോ’ പാടി ഞെട്ടിച്ച് പാറുക്കുട്ടി; വൈറലായി വീഡിയോ
Next articleസ്രാവിന്റെ പുറത്ത് കയറി കടലിലൂടെ സഞ്ചരിച്ച് സാഹസിക പ്രവൃത്തി; അമ്പരപ്പിക്കുന്ന വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here