ജപ്തി ചെയ്യൂലട്ടോ, ഞാൻ വേണ്ടത് ചെയ്യാം; ഉറപ്പു നൽകി യൂസഫലി.! നിറകണ്ണുകളോടെ ആമിന; വിഡിയോ

കൊച്ചി ഹെലികോപ്ടര്‍ അപകടമുണ്ടായപ്പോള്‍ തന്നെ രക്ഷിച്ചവര്‍ക്ക്‌ നേരിട്ടെത്തി നന്ദി പറയാന്‍ വന്ന ലുലു ഗ്രൂപ്പ്‌ മേധാവി എം.എ. യൂസഫലിയുടെ അടുത്ത്‌ വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനെത്തിയ ആമിനയ്ക്കും കൈത്താങ്ങ്‌. അപകടം നടന്ന സ്ഥലവും ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ പീറ്റര്‍ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി

മടങ്ങുമ്പോഴായിരുന്നു സങ്കടം അറിയിക്കാന്‍ കാഞ്ഞിരമറ്റം സ്വദേശി ആമിന വന്നത്‌. കയ്യിലെ തുണ്ടുകടലാസില്‍ കുറിച്ച സങ്കടവുമായാണ്‌ ആമിന യൂസഫലിയെ കാണാനെത്തിയത്‌. അഞ്ചു ലക്ഷം രൂപ വായ്പയെടുത്തതു കാരണം ആമിനയുടെ വീട്‌ ജപ്തി ഭീഷണിയിലാണ്‌. ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം

നല്‍കിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു: “ജപ്തിയുണ്ടാകില്ല പോരേ”. നിറഞ്ഞ കണ്ണുകളോടെ ആമിന കൈകൂപ്പി. യൂസഫലി കാറിലേക്ക്‌ കയറാന്‍ പോകുമ്പോഴായിരുന്നു ആമിന തന്റെ സങ്കടവുമായി എത്തിയത്‌. കയ്യിലുണ്ടായിരുന്ന കടലാസ്‌ വാങ്ങിയ ശേഷം “ഞാന്‍ നോക്കാട്ടാ…എന്റെ ആളുവരുക്ടാ…” എന്ന്‌ യൂസഫലി ആമിനയോട്‌ പറഞ്ഞു.

തുടര്‍ന്നും തന്റെ സങ്കടം പറഞ്ഞ ആമിനയോട്‌ വേണ്ടത്‌ ചെയ്യുമെന്നും ഏത്‌ ബാങ്കാണ്‌ ജപ്തി ചെയ്യാന്‍ പോകുന്നതെന്നും യൂസഫലി ചോദിച്ചു. മറുപടി പറഞ്ഞ ആമിനയോട്‌ യൂസഫലി എത്ര രൂപയാണെന്ന്‌ ചോദിച്ചു. അഞ്ചു ലക്ഷമെന്ന്‌ മറുപടിയും വന്നു. “ജപ്തിചെയ്യുല്ലട്ടോ, ഞാന്‍ വേണ്ടത്‌ ചെയ്യാം ട്ടാ”- യൂസഫലി ഉറപ്പുകൊടുത്തു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്‌.

Previous articleനടിയുടെ നെഞ്ചിൽ മേക്കപ്പ്.! ഈ ജോലിക്ക് എവിടെയാണ് അപ്ലൈ ചെയ്യേണ്ടത്? എന്താണ് ക്വാളിഫിക്കേഷൻ? എന്ന് ആരാധകർ.! വീഡിയോ
Next articleബ്രാലെസ്സ് ആയി വഴിയോരത്ത് പെൺകുട്ടിയുടെ പാൻ കേക്ക് കച്ചവടം; വീഡിയോ സോഷ്യൽ ലോകത് വൈറലാകുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here