ട്രാൻസ് നായികയും മോഡലുമായ അഞ്ജലി അമീറിന്റെ ട്രാൻസിഷൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്തു വൈറൽ. ജംഷീറിൽ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. താമരശ്ശേരി സ്വദേശി ജംഷീർ ആയിരുന്ന താൻ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി രൂപമാറ്റം വരുത്തിയതാണ് അഞ്ജലി അമീർ വീഡിയോയിലൂടെ കാണിക്കുന്നത്. ജംഷീർ ആയിരുന്ന കാലം മുതൽ ഉള്ള അഞ്ജലിയുടെ പഴയകാല പാസ്പോർട്ട് സൈസ് ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് വീഡിയോ.
‘എന്റെ മനോഹരമായ യാത്ര…. എന്റെ പരിവർത്തനം’ എന്നായിരുന്നു അഞ്ജലി വീഡിയോയിൽ കുറിച്ചത്. അപമാനം, ഏകാന്തത, വേദന എന്നീ ഹാഷ് ടാഗുകൾ ഉൾപ്പെടുത്തിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.