‘ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയിൽ;’ നടൻ പ്രദീപ് ചന്ദ്രന്റെ മകന് ചോറൂണ്; സന്തോഷ നിമിഷം പങ്ക് വെച്ച് താരം

249534308 885032239051557 5577603419050297634 n

തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക്കായി പങ്കിട്ടിരുന്നു. പ്രദീപ് പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ പുതിയൊരു വിശേഷം സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം.

മകന്റെ ചോറൂൺ ചിത്രങ്ങളാണ് അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിലായിരുന്നു മകന്റെ ചോറൂണ്. അഭിരാമിന്റെ ചോറൂണ്, ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയിൽ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രം.

ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുടുംബസമ്മേതമായാണ് പ്രദീപ് ചോറ്റാനിക്കര ക്ഷേത്രത്തിലേക്കെത്തിയത്. സെറ്റും മുണ്ടിലും കുഞ്ഞിനെ എടുത്തിരിക്കുന്ന അനുപമയും പ്രദീപും ആരാധക ശ്രദ്ധ ഏറെ പിടിച്ചു പറ്റുന്നുണ്ട്.

249080070 377935494030455 8363333062719468163 n

കറുത്ത മുത്തെന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ വ്യക്തിയാണ് പ്രദീപ് ചന്ദ്രൻ. ഡിസിപി അഭിറാം എന്ന ശക്തമായ കഥാപാത്രത്തിൽ എത്തിയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് പ്രദീപ് ചന്ദ്രന്‍.

മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയ താരത്തിന് അപ്രതീക്ഷിതമായാണ് ബിഗ് ബോസില്‍ പങ്കെടുത്തിരുന്നത്. ഷോയില്‍ ഏറ ദൂരം മുന്നോട്ട് പോയ താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമയാണ് ഭാര്യ.

തിരുവനന്തപുരം സ്വദേശിയാണ് താരം. അടുത്തിടെ സോഷ്യല്‍മീഡിയയിലൂടെ ബിഗ്‌ബോസ് താരങ്ങളുടെ ഒത്തുചേരലിലും പ്രദീപ് ഉണ്ടായിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്ത് വിവാഹം കഴിക്കാത്ത ഒരു താരമായിരുന്നു പ്രദീപ്. വിവാഹം നീട്ടി വെയ്ക്കുന്നത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിന് സമയമാകുമ്പോള്‍ കല്യാണം കഴിക്കും എന്നായിരുന്നു നടന്‍ മറുപടി പറഞ്ഞത്.

249658151 572373027331787 7587678206689803831 n
242922884 289339496526182 4778209579529168327 n
249138542 702321474060549 3183763005988121574 n
Previous articleട്രെൻഡിങ് ഡാൻസ് നമ്പറുമായി ഹൻസു; വൈറലായി ഹൻസികയുടെ പുതിയ ഡാൻസ് വീഡിയോ
Next article‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞനുജനെയാണ്’; ലാലേട്ടൻ പങ്കുവെച്ച കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here