‘ചേച്ചിയുടെ സോങ് ഞാനൊന്ന് ഡബ്ബ് ചെയ്തിട്ടുണ്ട്; ഒരു ശ്രമം മാത്രം.. ആവർത്തന; വൈറൽ വീഡിയോ

വ്യത്യസ്തമായ പാട്ടവതരണത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തിലിടം നേടിയ പാട്ടുകാരിയാണ് ആര്യ ദയാൽ. അതുപോലെ ആര്യ പോസ്റ്റ് ചെയ്യുന്ന സംഗീത പരീക്ഷണങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയുമാണ്.

കഴിഞ്ഞ ദിവസം ആര്യ പങ്കുവച്ച സിഐഡി മൂസ–മണി ഹെയ്സ്റ്റ് കോംബോ വളരെ വേഗമാണ് വൈറലായത്. ആ പാട്ട് താനൊന്നു ഡബ് ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് ആവർത്തന. ആ വിഡിയോ പോസ്റ്റ് ചെയ്യാൻ ആര്യയോട് അനുവാദം ചോദിക്കുകയാണ് ആ മിടുക്കി.

ചേച്ചിയുടെ സോങ് ഞാനൊന്ന് ഡബ്ബ് ചെയ്തിട്ടുണ്ട് ഒരു ശ്രമം മാത്രം … ഞാൻ വിഡിയോ പോസ്റ്റ് ചെയ്തോട്ടെ ചേച്ചി’സംഗീതം പഠിക്കുന്നില്ല എന്നാലും അവൾക്ക് സംഗീതം ഇഷ്ടമാണ് ഈ ഗാനം ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് പെട്ടെന്ന് പഠിച്ചെടുത്തു എല്ലാവരും മുഴുവൻ കണ്ടു അഭിപ്രായങ്ങൾ കമൻറ് ചെയ്യുക..

നിങ്ങളുടെ വിലയേറിയ അഭിപ്രായം ആണ് ഞങ്ങളുടെ ഊർജ്ജം…’ എന്ന ചോദ്യവുമായി ആര്യയെ ടാഗ് ചെയ്തുകൊണ്ടാണ് ആവർത്തന ഇത്തവണ ഇന്‍സ്റ്റഗ്രാം പേജിൽ എത്തിയിരിക്കുന്നത്.

Previous articleകുസൃതി കാണിക്കുന്ന കുട്ടിയാന; വീഡിയോ
Next articleഒരേ സമയം നാല് ചിത്രം; രണ്ടും കൈകകളും കാലുകളും ഉപയോഗിച്ച്.! വിഡിയോ പങ്കുവച്ച് പൃഥ്വിരാജ്

LEAVE A REPLY

Please enter your comment!
Please enter your name here