ചെറുമകനൊപ്പം ഡാൻസ് ചെയ്ത്, സൂപ്പർ കൂൾ മുത്തശ്ശിയായി സുഹാസിനി; വീഡിയോ

274301050 118599643900152 2494796528532012609 n

തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു പ്രിയതാരം സുഹാസിനി. മലയാളത്തില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയ ങ്ങളിലേക്ക് എത്തിയ സുഹാസിനി ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നു വെങ്കിലും അമ്മ വേഷങ്ങളിലൂടെയും മറ്റും നല്ലൊരു തിരിച്ച് വരവ് നടത്തിയിരുന്നു.

മലയാളത്തില്‍ ടൊവിനോ തോമസ് നായകനായി അഭിനയിച്ച അബിയുടെ കഥ അനുവി ന്റെയും ആയിരുന്നു സുഹാസിനി അഭിനയിച്ച് അവസാനമിറങ്ങിയ മലയാള ചിത്രം. തമിഴ് സിനിമയിലെ പ്രമുഖ നടനായ ചാരുഹാസന്റെ മകളായി ജനിച്ച സുഹാസിനിയുടെ സിനിമയിലേക്കുള്ള വരവ് അതിവേഗമായിരുന്നു. 1986 ല്‍ സിന്ധു ഭൈരവി എന്ന സിനിമ യിലൂടെ ദേശീയ പുരസ്‌കാരം നേടിയ സുഹാസിനി സംവിധായകന്‍ മണിരത്‌നത്തെയാണ് വിവാഹം കഴിച്ചത്.

275325918 467788251558639 3383237087793020166 n

നടി എന്ന ലേബലില്‍ നിന്നും സംവി ധാനത്തിലും നിര്‍മ്മാണത്തിലും സുഹാസിനി പിന്നീട് ചുവടുറപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്ന് തുടങ്ങി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ എല്ലാ ഭാഷചിത്രങ്ങളിലും അന്ന് മുതല്‍ ഇന്ന് വരെയും സുഹാസിനി സജീവമാണ്. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെ യായിരുന്നു സുഹാസിനി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്.

വാനപ്രസ്ഥത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ മാത്രമല്ല മമ്മൂട്ടി, സുരേഷ് ഗോപിഎന്നിങ്ങനെ പ്രമുഖ താരങ്ങളു ടെയെല്ലാം നായികയായി താരം തിളങ്ങിയിരുന്നു. തന്റെ സഹോദരി നന്ദിനിയുടെ ചെറുമകനൊപ്പം നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

273569605 432175601924215 3540414349676593699 n

വളരെ എനർജറ്റിക് ആയി സൂപ്പർ കൂൾ ആയാണ് താരം നൃത്തം ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സുഹാസിനി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോ കൾക്കും നിരവധി ആരാധകരാണുള്ളത്. ടിവിയിൽ നോക്കി വ്യായാമമുറകൾക്ക് അനുസരിച്ചുള്ള സ്റ്റെപ്പുകൾ ആണ് മുത്തശ്ശിയും ചെറുമകനും ചെയുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ പ്രായത്തിലും ചുറുചുറുക്കോടെ ചെറുമകനൊപ്പം കളിക്കുന്ന സുഹാസിനിക്ക് സോഷ്യൽ മീഡിയ നിറഞ്ഞ കയ്യടി ആണ് നൽകുന്നത്.

Previous articleതന്റെ വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റ് ചെയ്തയാളെ പരസ്യമായി മാപ്പ് പറയിപ്പിച്ച് രശ്മി അനിൽ; വിഡിയോ
Next articleവിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചു നടി നിക്കി ഗൽറാണി; ചിത്രങ്ങൾ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here