നടനായും തിരക്കഥാകൃത്തായുമൊക്കെ മലയാളികളുടെ പ്രിയ താരമായ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായിരിക്കുകയാണ്. കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് വധു. സെെക്കോളജിസ്റ്റാണ് മറിയം. താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ വിവാഹ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. നിരവധിപേർ ആശംസകളുമായി എത്തികഴിഞ്ഞിട്ടുണ്ട്. താരങ്ങൾ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്.
2010 ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന സിനിമയിലൂടെ അരങ്ങേറിയ താരമാണ് ചെമ്പന്‍ വിനോദ്. ശേഷം ആമേന്‍, ഈമയൗ, ജല്ലിക്കട്ട്, പെറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു. 2018 ല്‍ ഈമയൗ എന്ന സിനിമയിലൂടെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടനായി മാറിയിരുന്നു താരം. ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന്‍റെ രചന നിര്‍വ്വഹിച്ചതും ചെമ്പനാണ്.
ട്രാന്‍സ് ആണ് ചെമ്പന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇതിനിടെ നിര്‍മ്മാണത്തിലും ചെമ്പന്‍ വിനോദ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിരവധി സിനിമകളാണ് ചെമ്പന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്.