മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് ചെമ്പൻ വിനോദ്. നടനുപരി നിർമാതാവ് കൂടെയാണ് ഇദ്ദേഹം. വെച്ചുകെട്ടുകൾ ഒന്നും ഇല്ലത്തെ തന്നെ ജനശ്രദ്ധ നേടി. അടുത്തിടെ രണ്ടാമതും വിവാഹിതനായ താരമാണ് ചെമ്പൻ വിനോദ് ജോസ്
ചെറുപ്പക്കാരിയായ പെണ്ണിനെ വിവാഹം ചെയ്തതിന്റെ പേരിൽ നിരവധി വി മർശനങ്ങൾ താരം നേരിട്ടിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് വിവാഹം ചെയ്തത്. ലോക് ഡൗൺ കാലത്തായിരുന്നു ഇവരുടെ വിവാഹം.
ഇപ്പോഴിതാ വൈറൽ ആകുന്നത് ഭാര്യ സിനിമയിലേക്ക് എത്തിയ സന്തോഷവിവരം പങ്കുവെക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിൽ ഒരു നഴ്സിന്റെ കഥാപാത്രത്തെയാണ് മറിയം അവതരിപ്പിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിലും മറിയത്തിന്റെ കഥാപാത്രത്തെ കാണിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് മറിയം അവതരിപ്പിക്കുന്ന നഴ്സിനെയും ട്രെയിലറിൽ കാണിക്കുന്നത്. അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം
ഡിസംബർ ആദ്യവാരം പ്രദർശനത്തിനെത്തും. ചെമ്പൻ വിനോദിന്റേതാണ് ചിത്രത്തിന്റെ കഥ. റിമ കല്ലിങ്കൽ, ആഷിഖ് അബു, ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. ചെമ്പൻ വിനോദിന്റെ പോസ്റ്റിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.