ചെണ്ടയിൽ താളം കൊട്ടി ഗോപിസുന്ദർ, കൂടെ പാട്ടുമായി അമൃത; അടിപൊളിയെന്ന് ആരാധകർ.! [വീഡിയോ]

292410175 815538122704270 1003536001471357524 n

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്. സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.

മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു. സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്. മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു. റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു. എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.

291924627 1392928447891700 1339409992242007138 n

ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍. സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡും തുടങ്ങിയിരുന്നു. സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍. മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. പലരും അതിന് വിമർശനങ്ങളുമായി എത്തുന്നു.

ഇപ്പോഴിതാ അമൃത സുരേഷിനൊപ്പമുള്ള മനോഹരമായ ഒരു പാട്ട് വിഡിയോ പങ്കുവച്ച് ഗോപി സുന്ദർ. ഗോപി സുന്ദർ ചെണ്ടയില്‍ താളമിടുമ്പോൾ, ‘ആലായാൽ തറവേണം…’ എന്ന ഗാനം ആലപിക്കുന്ന അമൃതയാണ് വിഡിയോയിൽ. ആരാധകരും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേരാണ് വിഡിയോയ്ക്ക് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. അടിപൊളി, ക്യൂട്ട് ജോഡി എന്നിങ്ങനെ കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നത്.

Previous articleഫുട്‌ബോള്‍ കൊണ്ട് മിന്നും പ്രകടനം കാഴ്ചവെച്ച് ഒരു കുട്ടി താരം; അന്തംവിട്ട് സോഷ്യല്‍ മീഡിയ.! വൈറൽ വീഡിയോ
Next articleനടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ഫ്ലാറ്റിൽ…

LEAVE A REPLY

Please enter your comment!
Please enter your name here