ചെങ്കൽച്ചൂളയിലെ ആദ്യത്തെ ഡോക്ടർ, സുരഭി; വീഡിയോ

ചെങ്കൽചൂള കോളനിക്കാരുടെ അഭിമാനമാവുകയാണ് സുരഭി എന്ന പെൺകുട്ടി. ചെങ്കൽച്ചൂളയിൽ നിന്നുള്ള ആദ്യ ഡോക്ടറാണ് സുരഭി. എൻട്രൻസ് എഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ടും,

കിട്ടില്ലെന്ന് പലരും മുഖത്തടിച്ച് പറഞ്ഞെന്നും അവർക്കുള്ള മറുപടിയാണിതെന്നും സുരഭി പറഞ്ഞു. മറ്റൊരാളെ ആശ്രയിക്കേണ്ടി വരരുത്.

സ്വയം അധ്വാനിച്ച് രക്ഷിതാക്കളെ നോക്കാൻ പറ്റണമെന്നും സുരഭി പറഞ്ഞു. ഓട്ടോ ഡ്രൈവറായ ഭർത്താവാണ് പഠിക്കാവുന്നത്ര പഠിച്ചോളൂ എന്നുപറഞ്ഞ് പിന്തുണയേകിയത്. കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

അതിനിടെയാണ് ഡോക്ടറാവുകയെന്ന ഭാ​ഗ്യംകൂടി സുരഭിയെ തേടിയെത്തിയത്. സുരഭിയെ സംബന്ധിച്ചിടത്തോളം ഇത് ഇരട്ടി സന്തോഷത്തിന്റെ മുഹൂർത്തമാണ്.

Previous articleപുരോഗമന കേരളത്തിലെ ഹിന്ദു താലിബാൻ അവൾക്ക് മാപ്പ് കൊടുക്കില്ലത്രേ; ഹരീഷ് പേരടി.!
Next articleനാഗാർജ്ജുന പ്രസ്മീറ്റ് മാറ്റിയത് മാധ്യമങ്ങളുടെ ചോദ്യത്തെ ഭയന്നോ?

LEAVE A REPLY

Please enter your comment!
Please enter your name here