ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രേഷ്മ. പലപ്പോഴും തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന താരമാണ് രേഷ്മ. നിരവധി ആരാധകരും താരത്തിനുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് രേഷ്മ. ബൈപോളാര്‍ മസ്താനി എന്ന പേരിലാണ് അക്കൗണ്ട്. രേഷ്മ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
ബോള്‍ഡ് ഗ്ലാമര്‍ ലുക്കിലാണ് രേഷ്മ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് താരങ്ങളായ അഭിരാമി സുരേഷ്, രഘു, ആര്യ, വീണ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ആണ് രേഷ്മയുടെ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ഡ്രസില്‍ സ്‌റ്റൈലിഷ് ആയി ഡിസൈന്‍ ചെയ്ത കൊറിയോഗ്രാഫിയിലുള്ള വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഒരുപക്ഷെ ഞാന്‍ മെസാവുകയാണെങ്കില്‍, അത് ഹോട്ട് മെസ് ആയിരിക്കും’ എന്നും രേഷ്മ കുറിക്കുന്നു.